ഗോൾഡൻ പാക്കിെൻറ മൂന്നാമത്തെ ഒൗട്ട്ലെറ്റ് ഇബ്രിയിൽ തുറന്നു
text_fieldsമസ്കത്ത്: പ്ലാസ്റ്റിക് ഡിസ്പോസിബ്ൾ ഉൽപന്ന രംഗത്തെ പ്രമുഖ സ്ഥാപനമായ ഗോൾഡൻപാക്കിെൻറ ഒമാനിലെ മൂന്നാമത്തെ ഒൗട്ട്ലെറ്റ് ഇബ്രിയിൽ തുറന്നു. ഇബ്രി ഇറാഖിയിൽ നാഷനൽ ബാങ്ക് ഒാഫ് ഒമാൻ കെട്ടിടത്തിന് അടുത്തായാണ് സ്ഥാപനം. സ്പോൺസർ സൈദ് സാലെം അൽ അലവി ഉദ്ഘാടനം നിർവഹിച്ചു. ഗോൾഡൻ പാക്ക് എം.ഡി മുഹമ്മദ് നജീബ്, റീജനൽ മാനേജർ ഷാമോൻ മജീദ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
നൂതനമായ പ്ലാസ്റ്റിക് ഡിസ്പോസിബ്ൾ ഉൽപന്നങ്ങളുടെ വിപുലമായ കലക്ഷനുകൾ മിതമായ നിരക്കിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ ഉദ്ഘാടന ഒാഫറുകൾ ഒരു മാസം ലഭ്യമായിരിക്കും. തുടർന്നും ഒാഫറുകൾ ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്ന് എം.ഡി മുഹമ്മദ് നജീബ് പറഞ്ഞു. ബുറൈമിയിലും സോഹാറിലുമാണ് ഗോൾഡൻ പാക്കിെൻറ മറ്റു ശാഖകൾ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.