ഗൂബ്ര പ്രവാസി കൂട്ടായ്മ: ലോഗോ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: ഒമാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിലൊന്നായ ഗൂബ്രയിലെ പ്രവാസികൾ ചേർന്നു ‘ഗുബ്ര പ്രവാസി കൂട്ടായ്മ’എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചു. കൂട്ടായ്മയുടെ ലോഗോ പുരുഷോത്തം കാഞ്ചി റീജനൽ മാനേജർ ഷാജഹാൻ ഹസനും യുനൈറ്റഡ് കാർഗോ എം.ഡി നിയാസ് അബ്ദുൽ ഖാദറും ചേർന്ന് പ്രകാശനം ചെയ്തു.
അപൂർവ മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വേണ്ടി കൂട്ടായ്മ സ്വരൂപിച്ച സഹായവും കൈമാറി. പ്രവാസികൾക്ക് ഉപകാരപ്പെടുന്ന നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ കൂട്ടായ്മക്കുകീഴിൽ ആസൂത്രണം ചെയ്യുന്നതായി അംഗങ്ങൾ അറിയിച്ചു.
പ്രത്യേക കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാതെ എല്ലാവരും തുല്ല്യർ എന്ന ആശയത്തിലായിരിക്കും കൂട്ടായ്മയുടെ പ്രവർത്തനം. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ ജില്ല പരമോ ആയ സ്ഥാപിത താൽപര്യങ്ങൽ ഇല്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയെക്കുറിച്ച് കൂടുതൽ അറിയാനും അംഗങ്ങൾ ആകാനും 92672332 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.