ഗൂഗ്ൾ ഡെവലപ്പേഴ്സ് ഫെസ്റ്റിവലിന് സലാലയിൽ തുടക്കം
text_fieldsമസ്കത്ത്: ഗൂഗ്ൾ ഡെവലപ്പേഴ്സ് ഫെസ്റ്റിവലിന് ദോഫാർ ഗവർണറേറ്റിലെ സലാലയിൽ തുടക്കമായി. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഇന്നൊവേഷൻ എന്നിവയെക്കുറിച്ച ചർച്ചകൾ, ഗൂഗ്ൾ സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബിസിനസ് വികസനം, ഓട്ടോമേഷൻ ടൂളുകൾ, ജനറേറ്റീവ് എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ ഉപയോഗിച്ച് വെബ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നത് കൈകാര്യം ചെയ്യുന്നതിനുള്ള വർക്ഷോപ്പുകളും പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്.
ഒമാനി യുവാക്കളുടെ ജീവിതത്തിൽ ഗൂഗ്ൾ ഡെവലപ്പേഴ്സ് ഗ്രൂപ്പുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് സലാലയിലെ ഗൂഗ്ൾ ഡെവലപ്പേഴ്സ് ഗ്രൂപ് തലവൻ ഹുസാം ബിൻ ജാസിം ബഖ്വെയർ പറഞ്ഞു.
യുവാക്കൾക്ക് അവരുടെ സാങ്കേതിക വൈദഗ്ധ്യം വികസിപ്പിക്കാനും ആധുനിക തൊഴിൽ വിപണിയിൽ മികച്ച രീതിയിൽ ഇടപെടാനും കഴിഞ്ഞ വർഷങ്ങളിൽ പ്രാപ്തരാക്കിയതിന് ഗൂഗിൾ ഡെവലപ്പേഴ്സ് ഗ്രൂപ്പിന് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് യുവാക്കൾ ഇപ്പോൾ പ്രോഗ്രാമിങ്, എ.ഐ സൈറ്റുകൾ വികസിപ്പിക്കൽ എന്നിവ പഠിച്ചിട്ടുണ്ടെന്ന് ബഖ്വെയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.