സ്വദേശി വിദ്യാർഥികൾക്ക് പ്രിയം സർക്കാർ ജോലിതന്നെ
text_fieldsമസ്കത്ത്: സ്വദേശി വിദ്യാർഥികൾക്ക് പ്രിയം സർക്കാർ ജോലി തന്നെയെന്ന് സർവേ ഫലം. രാജ്യത്തെ ഉന്നത പഠന സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കിടയിൽ ദേശീയ സ്ഥിതി വിവര മന്ത്രാലയം നടത്തിയ യൂത്ത് ഒാറിയേൻറഷൻ സർവേയിലാണ് കണ്ടെത്തൽ. അഭിപ്രായമാരാഞ്ഞവരിൽ പത്തിൽ ഏഴു വിദ്യാർഥികളാണ് സർക്കാർ
ജോലികളോടുള്ള താൽപര്യമറിയിച്ചത്. സർക്കാർ ജോലിയേക്കാൾ 25 ശതമാനമെങ്കിലും അധിക വേതനമുണ്ടെങ്കിൽ മാത്രമേ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ ഇവർ തയാറുള്ളൂ. കഴിഞ്ഞ വർഷത്തിെൻറ മൂന്നാംപാദത്തിൽ നടത്തിയ സർവേയുടെ അന്തിമ ഫലം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം പുറത്തുവിട്ടത്.
പെൺകുട്ടികളിൽ 81 ശതമാനം പേരും ആൺകുട്ടികളിൽ 51 ശതമാനം പേരുമാണ് സർക്കാർ ജോലിക്ക് മുൻഗണന നൽകുന്നത്. ഇതിൽ കൂടുതൽ പേരും ആർട്സ് വിഷയങ്ങൾ പഠിക്കുന്നവരുമാണ്. സർവേയിൽ പെങ്കടുത്ത പകുതിയോളം പേരാണ് സ്വകാര്യ മേഖലയിൽ സർക്കാറിനേക്കാൾ 25 ശതമാനം അധിക വേതനം ലഭിക്കാൻ താൽപര്യപ്പെടുന്നത്. രാജ്യത്തിന് പുറത്തെ വാഴ്സിറ്റികളിലും കോളജുകളിലും പഠിക്കുന്നവർക്കാകെട്ട സ്വകാര്യ മേഖലയോടാണ് താൽപര്യം.
ഉയർന്ന വേതനം ഇവരും പ്രതീക്ഷിക്കുന്നുണ്ട്. ഭദ്രത, തൊഴിൽ സുരക്ഷിതത്വം, മികച്ച വേതനം, ആനുകൂല്യങ്ങൾ എന്നിവയാണ് യുവാക്കളിൽ സർക്കാർ ജോലിയോട് ആഭിമുഖ്യം വർധിപ്പിക്കുന്നതെന്ന് സർവേ പറയുന്നു.
908 റിയാലാണ് സർവേയിൽ പെങ്കടുത്തവർക്ക് സ്വീകാര്യമായ സ്വകാര്യ മേഖലയിലെ ശരാശരി കുറഞ്ഞ വേതനം. 2015ൽ ഇത് 886 റിയാലായിരുന്നു. സർക്കാർ ജോലിയിലാകെട്ട ശരാശരി 857 റിയാലുമാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ ഇത് 830 റിയാലായിരുന്നു. നാച്വറൽ, ഹെൽത്ത് സയൻസ് വിദ്യാർഥികളാണ് ഉയർന്ന വേതനം പ്രതീക്ഷിക്കുന്നവരിൽ ഏറെയും.
സർവേയിൽ പെങ്കടുത്ത 62 ശതമാനം പേരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തൊഴിൽ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. ഇത് മുൻ വർഷത്തേക്കാൾ ഒമ്പതു ശതമാനം കുറവാണ്. പ്രായോഗിക പരിശീലനത്തിെൻറ അഭാവം തൊഴിൽസാധ്യതക്ക് മങ്ങലേൽപ്പിക്കുമെന്ന അഭിപ്രായവും സർവേയിൽ ഉയർന്നു. ഇംഗ്ലീഷിലെ പരിജ്ഞാനക്കുറവ് ദോഷം ചെയ്യുമെന്ന ആശങ്ക 30 ശതമാനം പേരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.