സർക്കാർ സ്കൂൾ പ്രവേശനം: വിദേശികൾ അമ്പത് റിയാൽ ഫീസ് നൽകണം
text_fieldsമസ്കത്ത്: സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദേശിരക്ഷാകർത്താക്കൾ ഇനി അമ്പത് റിയാൽ ഫീസ് അടക്കണം. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി മദീഹ ബിൻത് അഹ്മദ് ബിൻ നാസർ അൽ ൈശബാനിയ ഒപ്പുവെച്ച ഉത്തരവിൽ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർഥികൾക്ക് നൽകുന്ന സേവനത്തിനാണ് ഫീസ് ചുമത്തുന്നതെന്ന് പ്രതിപാദിക്കുന്നു. മൂന്ന് വിഭാഗങ്ങളിലായുള്ള 38 സേവനങ്ങളുടെ ഫീസ് നിരക്കിലാണ് മാറ്റമുണ്ടായത്. ഇതിൽ 17 എണ്ണം പഴയ ഉത്തരവിലുള്ളതാണ്. വിദേശിവിദ്യാർഥികൾക്ക് പബ്ലിക് സ്കൂളുകളിൽ നൽകുന്ന സേവനത്തിന് നൂറ് റിയാൽ ഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇൻറർനാഷനൽ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ആയിരം റിയാൽ ഫീസ് നൽകണം. ലൈസൻസ് ഒഴിവാക്കുന്നതിനോ വിൽപന നടത്തുന്നതിനോ മൂവായിരം റിയാലാണ് ഫീസ്.
പുതിയ സ്കൂൾ ബസുകൾ ലഭ്യമാക്കാൻ കരാർ
മസ്കത്ത്: ശർഖിയ ഗവർണറേറ്റിലെ സ്കൂൾ ബസുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ വിദ്യാഭ്യാസമന്ത്രാലയം. പുതിയ സ്കൂൾ ബസുകൾ ലഭ്യമാക്കാൻ എൽ.എൻ.ജിയുമായി കരാറിൽ ഏർപ്പെടുകയാണ് ചെയ്തത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചതാകും ഇൗ ബസുകൾ എന്ന് മന്ത്രാലയം അധികൃതർ ചൂണ്ടിക്കാണിച്ചു. ബസുകളിലെ സുരക്ഷിതത്വമില്ലായ്മ സംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് നിരവധി പരാതികൾ ലഭിച്ച ശേഷമാണ് അധികൃതർ രംഗെത്തത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ മുവാസലാത്തുമായി സഹകരിച്ച് പഴയ മോഡൽ ബസുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.