ഇന്ത്യൻ സ്കൂൾ മസ്കത്ത് ഗ്രാജ്വേഷൻ സെറിമണി
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ ആദരിക്കുന്നതിനായി ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു.സ്കൂളിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ മജാൻ യൂനിവേഴ്സിറ്റി ഡീൻ ആൻഡ് സി.ഇ.ഒ ഡോ. മഹാ കൊബെയിൽ, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഡോ. സയ്യിദ് സിയാവുർ റഹ്മാൻ, കൺവീനർ ഷറഫ്ദീൻ യൂസഫ്, ട്രഷറർ മുഹമ്മദ് ഇമ്രാൻ ഖാൻ, കോ കൺവീനർ സുൽഫിക്കർ ഹുസൈൻ ദേശായി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, അക്കാദമിക് ചെയർ ഡോ. സുബ്രഹ്മണ്യൻ മുത്തുരാമൻ, ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി, സീനിയർ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, വൈസ് പ്രിൻസിപ്പൽമാർ, അസിസ്റ്റൻറ് വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, മറ്റ് പ്രമുഖർ എന്നിവർ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഒമാൻ-ഇന്ത്യ ദേശീയ ഗാനങ്ങൾ ആലപിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
മുഖ്യാതിഥിക്ക് സ്റ്റുഡൻറ്സ് കൗൺസിൽ ലിറ്റററി കോഓഡിനേറ്റർമാരായ ഹുമൈറ സൽമാനും ജോഷ്വ അലക്സ് പ്രതീഷും ചേർന്ന് ബൊക്കെ നൽകി. വിദ്യാർഥികളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്ന ‘മൈ വിഷ് ഫോർ യു’ എന്ന ശീർഷകത്തിൽ സ്കൂൾ ഗായകസംഘം ആലപിച്ച ഗാനം സദസ്സിനെ ആകർഷിച്ചു.
ഒരു കലാസൃഷ്ടി മുഖ്യാതിഥിക്ക് ഒമ്പത് എമ്മിലെ ലിയ റെജി സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് വിജയാശംസകൾ നേർന്ന മുഖ്യാതിഥി, വെല്ലുവിളികൾ വളരാൻ അവസരമൊരുക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ് ബോയ് അനിരുദ്ധ് മേനോൻ സ്വാഗതവും ഹെഡ് ഗേൾ ചന്ദ്രിക സിങ് നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ ഗാനം ആലപിച്ചതോടെ ചടങ്ങിന് തിരശ്ശീല വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.