ഖുർആൻ കത്തിക്കൽ; സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി
text_fieldsമസ്കത്ത്: പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിനാൽ സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ മുസ്ലിം സമൂഹം തയാറാകണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് ബിൻ ഹമദ് അൽ ഖലീലി. വിശുദ്ധ ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലൂടെ മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങളോടുമുള്ള വലിയ വെല്ലുവിളിയാണ് സ്വീഡൻ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക എന്നതാണ് ഈ കുറ്റകൃത്യത്തിനു മുന്നിൽ സ്വീകരിക്കേണ്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. സൽവാൻ മോമികയാണ് (37) ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ഹോമിലെ പള്ളിക്കു മുന്നിൽ ഖുർആന്റെ പകർപ്പ് കത്തിച്ചത്.
സംഭവത്തിൽ അറബ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജോർഡനും മൊറോക്കോയും സ്വീഡനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.