സീബ് ടീമിന് ആവേശകരമായ സ്വീകരണം
text_fieldsമസ്കത്ത്: എ.എഫ്.സി കപ്പിൽ മുത്തമിട്ട് നാട്ടിൽ തിരിച്ചെത്തിയ സീബ് ക്ലബിന് ആവേശകരമായ സ്വീകരണമൊരുക്കി രാജ്യം.
ചൊവ്വാഴ്ച പുലർച്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ടെർമിനലിൽ വന്നിറങ്ങിയ ടീമിനെ സ്വദേശികളും മലയാളികൾ അടക്കമുള്ള വിദേശ ആരാധകരും ചെണ്ടമേളവും ആർപ്പുവിളികളുമായാണ് ടീമിനെ വരവേറ്റത്. വിമാനത്താവളത്തിൽനിന്ന് ടീമംഗങ്ങൾ യാത്രചെയ്ത ബസിനെ ആരാധകർ നൂറുകണക്കിന് കാറുകളുമായി അകമ്പടി സേവിച്ചു.
സീബ് ക്ലബ് ആസ്ഥാനത്തെത്തിയ ടീമംഗങ്ങൾ ആരാധകർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രി തെയസീന് ബിന്‍ ഹൈതം ബിന്‍ താരിഖും ആശംസയുമായെത്തി.
വരുംദിവസങ്ങളിൽ ടീമിന് ഔദ്യോഗിക സ്വീകരണവും ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്.ക്വാലാലംപുരിലെ ബുകിത് ജലീല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഫൈനലില്‍ ക്വാലാലംപുര്‍ എഫ്.സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ഏഷ്യന്‍ ഫുട്ബാളിന്റെ ഏറ്റവും ഉയരത്തില്‍ ഒമാന്റെ അഭിമാനമായി സീബ് ക്ലബ് കിരീടം ചൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.