ഗ്രാറ്റ്വിറ്റി: വിദേശികൾക്ക് ഒരുമാസത്തെ ശമ്പളം നൽകണം
text_fieldsമസ്കത്ത്: ജോലി പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റ്വിറ്റി ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് തൊഴിൽ മന്ത്രാലയം. ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്തത വരുത്തിയത്.
പഴയ നിയമം അനുസരിച്ച് വിദേശ ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം 15 ദിവസത്തെ അടിസ്ഥാന ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റ്വിറ്റിയായി നൽകേണ്ടത്. എന്നാൽ, പുതിയ നിയമം അനുസരിച്ച് ആദ്യ വർഷം മുതൽ തന്നെ ഒരു മാസത്തെ ശമ്പളം ഗ്രാറ്റിവിറ്റിയായി നൽകണം. നിയമം നടപ്പിൽ വന്ന 2023 ജൂലൈ 31 മുതലാണ് പുതിയ ആനുകൂല്യം നിലവിൽ വരിക.
അതയാത് 2023 ജൂലൈ 31ന് ശേഷം ജോലിയിൽ ചേർന്നവർക്ക് ജോലിയിൽനിന്ന് പിരിഞ്ഞ് പോവുമ്പോൾ ഓരോ വർഷവും ഒരു മാസത്തെ ശമ്പളം എന്നതാണ് ഗ്രാറ്റ്വിറ്റിയുടെ കണക്ക്.
ഇത് ജോലിയിൽ ചേർന്ന ആദ്യ വർഷം മുതൽ കണക്കാക്കുകയും ചെയ്യും. പുതിയ തൊഴിൽ നിയമത്തിന്റെ ആറാം ഖന്ധിക തൊഴിൽ അവസാനിപ്പിച്ച് ജോലിയിൽൽനിന്ന് പിരിഞ്ഞുപോവുമ്പോൾ നൽകുന്ന ആനുകുല്യത്തെ പറ്റി മാർഗനിർദേശം നൽകുന്നുണ്ട്.
സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് മേൽപറഞ്ഞ ഗ്രാറ്റ്വിറ്റി ലഭിക്കുക. ജോലിയിൽനിന്ന് പിരിയുന്ന അവസാന മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റ്വിറ്റി കണക്കാക്കുക.
പഴയ ഗ്രാറ്റ്വിറ്റി നിയമം നിലവിലുള്ളപ്പോൾ ജോലിയിൽ പ്രവേശിച്ചവർക്ക് ഇതേ അടിസ്ഥാനത്തിൽ തന്നെയായിരിക്കും ഗ്രാറ്റ്വിറ്റി ലഭിക്കുക. എന്നാൽ, പഴയ ഗ്രാറ്റ്വിറ്റി നിയമവും പുതിയ ഗ്രാറ്റ്വിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയിൽ പ്രവേശിച്ചവർക്ക് പഴയ നിയമകാലത്ത് പകുതി മാസശമ്പള ഗ്രാറ്റ്വിറ്റിയും പുതിയ നിയമം നടപ്പിലായത് മുതൽ ഒരു മാസ ശമ്പള ഗ്രാറ്റ്വിറ്റിയുമാണ് ലഭിക്കുക.
ഉദാഹരണത്തിന് 2021 ആഗസ്റ്റ് ഒന്നിന് 500 റിയാൽ അടിസ്ഥാന ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന് ജൂലൈ 2023 വരെ പകുതി മാസശമ്പളമായ 250 റിയാലും നിയമം നടപ്പിൽ വന്ന ജൂലൈ 2023 മുതൽ ഒരു മാസത്തെ ശമ്പളമായ 500 റിയാലും ഒരുവർഷത്തിന് ഒരു മാസം എന്ന കണക്കിൽ ഗ്രാറ്റ്വിറ്റിയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.