മുസന്ദം വികസന പദ്ധതിക്ക് മന്ത്രിതല കൗൺസിലിെൻറ പച്ചക്കൊടി
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കാനുള്ള സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർദേശപ്രകാരം രൂപപ്പെടുത്തിയ പദ്ധതിക്ക് മന്ത്രിതല കൗൺസിലിെൻറ അംഗീകാരം.
സുസ്ഥിര വികസനവും സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണവും ലക്ഷ്യംവെക്കുന്ന വികസന പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്. ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ ബ്രാഞ്ച് ഗവർണറേറ്റിൽ സ്ഥാപിക്കുന്നത് ഇതിൽ ഇടം നേടിയിട്ടുണ്ട്. ഭക്ഷ്യ-മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന് സംയോജിത സംവിധാനം നിർമിക്കുക, ഖസബ് തുറമുഖത്തെ ലോജിസ്റ്റിക്സ് ഹബാക്കി പരിവർത്തിപ്പിക്കുക എന്നിവ പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ വികസന ലക്ഷ്യങ്ങളാണ്.
കയറ്റുമതി, ഇറക്കുമതി കേന്ദ്രമായി ഖസബ് തുറമുഖം മാറുന്നതോടെ കൂടുതൽ നിക്ഷേപവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഗവർണറേറ്റിൽ കൂടുതൽ വിനോദസഞ്ചാര നിക്ഷേപം വർധിപ്പിക്കുന്നതിന് പ്രത്യേക വിനോദസഞ്ചാര-സാമ്പത്തിക മേഖല നിർമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുവേണ്ടി മഹാസ് പ്രദേശത്തെ സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്നതിനും അംഗീകാരം നൽകിയിടുണ്ട്. മന്ത്രിതല കൗൺസിൽ അഗീകരിച്ച പദ്ധതികൾ വേഗത്തിലാക്കാൻ സുൽത്താൻ പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.