ദാഹിറ ഗവർണറേറ്റിൽ 'പച്ചപിടിച്ച്' ഹോട്ടലുകൾ
text_fieldsമസ്കത്ത്: സഞ്ചാരികളെ ആകർഷിച്ച് ദാഹിറ ഗവർണറേറ്റുകളിലെ പരിസ്ഥിതി സൗഹൃദ ഹോട്ടലുകൾ. പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 6,796 അതിഥികളാണ് ഈ വർഷം സെപ്റ്റംബർ വരെ ഇവിടെ എത്തിയത്. ഇബ്രി വിലായത്തിൽ ലൈസൻസുള്ള ടൂറിസം ഹോട്ടൽ സ്ഥാപനങ്ങളുടെ എണ്ണം നാലായി വർധിച്ചിട്ടുണ്ട്. ഇബ്രി, യാങ്കുൾ, ദങ്ക് എന്നിവിടങ്ങളിൽ 13 പരിസ്ഥിതി സൗഹൃദ ഹോട്ടലുകളുമുണ്ട്. ഗവർണറേറ്റിൽ ഹരിത ഹോട്ടലുകൾ സ്ഥാപിക്കുന്നതിനുള്ള താൽപര്യം വർധിച്ച് വരുന്നതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം വകുപ്പിെൻറ അസി. ഡയറക്ടർ അലി ബിൻ ഖമീസ് അൽ സുദൈരി പറഞ്ഞു. ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം ദാഹിറയിലെ കോട്ടകളിലേക്കും മറ്റും ആഭ്യന്തരവും അന്തർദേശീയവുമായ 2,348 സന്ദർശകരാണ് എത്തിയത്.
രാജ്യത്ത് ഹോട്ടലുകളുടെ എണ്ണത്തിലും വർധന വന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. 2019ൽ 492ഉം 2018ൽ 412ഉം ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഹോട്ടലുകളുടെ എണ്ണം 547 ആയി ഉയർന്നു. സുൽത്താനേറ്റിലെ കോട്ടകൾ കാണാൻ 2018ൽ 3,66,360 സന്ദർശകരാണുണ്ടായിരുന്നത്. 2019ൽ 4,26,525 ആയി ഉയർന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇത് 1,33,464 ആയി ഇടിഞ്ഞു. ഏകദേശം 68.6 ശതമാനം കുറവാണ് സന്ദർശകരുടെ എണ്ണത്തിൽ വന്നിട്ടുള്ളത്.
2019ൽ 35,06,441 വിനോദസഞ്ചാരികളാണ് സുൽത്താനേറ്റിൽ എത്തിയത്. 2018മായി താരതമ്യം ചെയ്യുമ്പോൾ 8.2 ശതമാനം വർധനയാണിത്. എന്നാൽ, കഴിഞ്ഞ വർഷം 8,74,444 വിനോദസഞ്ചാരികൾ മാത്രമാണ് ഇവിടെ എത്തിയത്.
2019മായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിെൻറ കുറവാണ് വന്നിട്ടുള്ളത്. ലോകമെമ്പാടും കോവിഡിെൻറ പിടിയിലമർന്നതാണ് ടൂറിസം മേഖലക്ക് തിരിച്ചടിയായതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ആഡംബര കപ്പലുകളിലൂടെ കഴിഞ്ഞ വർഷം 1,09,647 സഞ്ചാരികൾ മാത്രമാണ് രാജ്യത്ത് എത്തിയിരുന്നത്.
2019മായി താരതമ്യം ചെയ്യുമ്പോൾ 71.4 ശതമാനത്തിെൻറ കുറവാണുള്ളത്. 2018ൽ 1,93,467ഉം 2019ൽ 3,83,488 വിനോദസഞ്ചാരികളുമായിരുന്നു രാജ്യത്ത് ക്രൂയിസ് കപ്പലുകളിലൂടെ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.