ഗ്രീൻ ഹൈഡ്രജൻ: ഒമാനും ജർമനിയും കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ജർമനിയിലെ റിഫൈനിങ് സ്റ്റേഷനുകളിലേക്ക് ഗ്രീൻ ഹൈഡ്രജൻ എത്തിക്കുന്നതിന് ഒമാനി, ജർമൻ കമ്പനികൾ നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഒമാൻ ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫി, ജർമൻ വൈസ് ചാൻസലറും ഫെഡറൽ സാമ്പത്തിക കാര്യ, കാലാവസ്ഥ പ്രവർത്തന മന്ത്രിയുമായ ഡോ. റോബർട്ട് ഹാബെക്കുമായി ബെർലിനിൽ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്.
ഹരിത ഹൈഡ്രജന്റെ യും ഊർജ പരിഹാരങ്ങളുടെയും വികസനവും പൊതുവായ ആശങ്കയുള്ള വിഷയങ്ങളും ചർച്ച ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ് പങ്കജ് ഖിംജി, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്റൂഖി, ഊർജ മേഖലയുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഹരിത ഹൈഡ്രജൻ, അമോണിയ മേഖലയിലെ അനുഭവങ്ങളും ഊർജ മേഖലയിലെ നിരവധി ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രിയുടെ ജർമൻ സന്ദർശനം. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് സന്ദർശനമെന്ന് ഊർജ, ധാതു മന്ത്രാലയത്തിലെ റിന്യൂവബിൾ എനർജി ആൻഡ് ഗ്രീൻ ഹൈഡ്രജൻ ഡയറക്ടർ ജനറൽ ഡോ. ഫിറാസ് ബിൻ അലി അൽ അബ്ദ്വാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.