ഗ്രീൻ ഹൈഡ്രജൻ : നിക്ഷേപ സാധ്യത തേടി ഒമാനും ലക്സംബർഗും
text_fieldsമസ്കത്ത്: ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപ സാധ്യതകൾ തേടി ഒമാനും ലക്സംബർഗും ചർച്ച നടത്തി. ഊർജ, ധാതു വകുപ്പ് എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫിയായിരുന്നു ഒമാൻ പക്ഷത്തെ നയിച്ചത്.
ഊർജ, സ്പെഷൽ പ്ലാനിങ് മന്ത്രി ക്ലോഡ് തുർമെസായിരുന്നു ലക്സംബർഗിന്റെ ചർച്ചക്ക് നേതൃത്വം നൽകിയത്. ഒമാനിലെ ഹരിത ഹൈഡ്രജൻ മേഖലയിലെ നിക്ഷേപ സാധ്യതകൾ യോഗം അവലോകനം ചെയ്തു.
ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ലക്സംബർഗിന്റെ സാമ്പത്തികശേഷി പ്രയോജനപ്പെടുത്തുന്നതിനും ഈ മേഖലയിൽ നിക്ഷേപം നടത്താൻ വിദേശ മൂലധനം ആകർഷിക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
ലക്സംബർഗിലെ ഒമാൻ അംബാസഡർ ശൈഖ് ഡോ. അബ്ദുല്ല ബിൻ സലിം അൽ ഹാർത്തി, ഊർജ, ധാതു മന്ത്രിയെ അനുഗമിച്ച പ്രതിനിധി സംഘം, ലക്സംബർഗിലെ ഊർജ, സ്പെഷൽ പ്ലാനിങ് മന്ത്രാലയത്തിലെയും സ്വകാര്യ മേഖലയിലെയും നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.