ഗ്രീൻസ് മലയാളി കൂട്ടായ്മ ഓണാഘോഷം നാളെ
text_fieldsമസ്കത്ത്: ഗ്രീൻസ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം തുടർച്ചയായി രണ്ടാം വർഷവും ‘പൊന്നോണപ്പുലരി’ എന്നപേരിൽ വെള്ളിയാഴ്ച അൽഖൂദ് അൽറഫ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന് തുടക്കംകുറിച്ച് അൽ ഹെയ്ൽ ഗ്രീൻസ് ഓഡിറ്റോറിയത്തിൽ പൂക്കള, പായസമത്സരങ്ങൾ സംഘടിപ്പിച്ചു. 350ഓളം വരുന്ന കുടുംബാംഗങ്ങൾ വളരെ ആവേശത്തോടെയാണ് പങ്കാളികളായത്.
പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം ടീം പാറപ്പുറവും രണ്ടാം സമ്മാനം ടീം നിസിയും സ്വന്തമാക്കി. ഗിന്നസ് ബുക്ക് റെക്കോഡ് ഹോൾഡർ വിനോദ് നായർ വിധികർത്താവായി. പായസമത്സരത്തിൽ പ്രിയ മനോജ്, സതീഷ് നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.
ലുലുവിലെ ഷെഫ് മാത്യു വിധികർത്താവായി.
വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ പഞ്ചവാദ്യം, തിരുവാതിര, പുലിക്കളി, ഓണക്കളി, ഓണപ്പാട്ട്, ഓണസദ്യ, വടംവലി എന്നിവയുൾപ്പെടെ കേരളത്തിന്റെ തനത് ശൈലിയിലായിരിക്കും ഓണാഘോഷമെന്ന് മുഖ്യ സംഘാടകരായ നൗഷാദ് റഹ്മാൻ, ഫർസാദ്, സതീശ് നായർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.