നാടിന്റെ ഓർമകൾ പകർന്ന് ‘ഗ്രീൻസ് മലയാളി’ കൂട്ടായ്മ ഒാണാഘോഷം
text_fieldsമസ്കത്ത്: ഗ്രീൻസ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം തുടർച്ചയായി രണ്ടാം വർഷവും ‘പൊന്നോണപ്പുലരി’ എന്നപേരിൽ അൽഖൂദ് അൽറഫ ഹാളിൽ നടന്നു. 12 മണിക്കൂർ നീണ്ട വിവിധ കലാപരിപാടികളിൽ മാവേലി ഘോഷയാത്ര, 15 കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം, പുലികളി, തിരുവാതിര കളി, ഓണക്കളി, ഓണപ്പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ, വടംവലി, ലേലംവിളി എന്നിവയും ഉണ്ടായിരുന്നു. 350ഓളം വരുന്ന കുടുംബാംഗങ്ങൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് പരിപാടിയിൽ പങ്കെടുത്തത്. നാട്ടിലെ ഓണത്തിന്റെ പുനരാവിഷ്കാരമായിരുന്നു ‘പൊന്നോണപ്പുലരി’. പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാ കുടുംബാംഗങ്ങളോടും മുഖ്യ സംഘാടകരായ നൗഷാദ് റഹ്മാൻ, ഫർസാദ്, സതീശ് നായർ എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.