ധാന്യം, ഇറച്ചി, എണ്ണ ഇനങ്ങൾക്ക് വർധന ഒമാനിൽ പഴം-പച്ചക്കറി വിലയിൽ കുറവ്
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറി വില 11.6 ശതമാനം കുറഞ്ഞതായി സർക്കാർ റിപ്പോർട്ട്. പഴ വർഗങ്ങൾ, പാൽ-മുട്ട ഇനങ്ങൾ, കടൽ ഭക്ഷ്യവിഭവങ്ങൾ എന്നിവക്കും വിലക്കുറവുണ്ടായി. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് ഇൻഫർമേഷൻ സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ പഴ വർഗങ്ങൾക്ക് 2.95 ശതമാനവും കടൽ ഭക്ഷ്യവിഭവങ്ങൾക്ക് 5.13 ശതമാനവും വില കുറഞ്ഞിട്ടുണ്ട്.
എന്നാൽ റൊട്ടി, ഭക്ഷ്യധാന്യങ്ങൾ, ഇറച്ചി, എണ്ണ ഇനങ്ങൾ എന്നിവക്ക് വില വർധിച്ചു. റൊട്ടി, ധാന്യങ്ങൾക്ക് 1.07 ശതമാനവും ഇറച്ചിക്ക് 0.91 ശതമാനവും എണ്ണ, കൊഴുപ്പ് വിഭാഗങ്ങൾക്ക് 1.85 ശതമാനവും വിലകൂടി. ലഹരിരഹിത ശീതള പാനീയങ്ങൾക്കും വില വർധിച്ചു. ഇൗ വിഭാഗത്തിൽ 5.7 ശതമാനം വില വർധനവാണുണ്ടായത്. പലവ്യഞ്ജന വിലയിൽ മൊത്തമായി 1.09 ശതമാനം വിലക്കുറവുണ്ടായതായും റിപ്പോർട്ടിലുണ്ട്. വസ്ത്രം, ചെരിപ്പ് എന്നിവക്ക് 1.17 ശതമാനം വില കുറഞ്ഞു. വീട്ടുപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും 0.23 ശതമാനവും ഗതാഗതത്തിന് 0.47 ശതമാനവും വില കുറഞ്ഞിട്ടുണ്ട്.
പച്ചക്കറി ഉൽപന്നങ്ങളിൽ തക്കാളി, വഴുതിന, കാപ്സിക്കം തുടങ്ങിയ പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങൾക്ക് ഇൗ കാലയളവിൽ നല്ല വിലക്കുറവാണുണ്ടായത്. ഉൽപാദനം വർധിച്ചതും ആവശ്യക്കാർ കുറഞ്ഞതുമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
അന്താരാഷ്ട്ര വിപണിയിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വില കുറഞ്ഞിട്ടില്ലെന്നും പ്രാദേശിക മാർക്കറ്റിൽ മാത്രമാണ് വിലക്കുറവെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ പല കാരണങ്ങളാൽ വ്യാപാരം കുറവാണ്. അതിനാൽ പച്ചക്കറികളും പഴവർഗങ്ങളും വിലകുറച്ച് വിൽക്കുകയാണെന്ന് പഴം-പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറയുന്നു. റമദാൻ കച്ചവടം പ്രതീക്ഷിച്ച് പഴവർഗങ്ങളും മറ്റും വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നെങ്കിലും വിറ്റഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
റമദാനും ചൂടും െകാേറാണയുമൊെക്കയായതിനാൽ പകൽ സമയത്ത് അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. റമദാനിൽ കൂടുതൽ കച്ചവടമുണ്ടാകുന്ന രാത്രികാലത്ത് ലോക്ഡൗണായതിനാൽ വ്യാപാര സ്ഥാപനങ്ങൾ എട്ടിന് അടക്കുന്നു. അതിനാൽ, ഇഫ്താറിനുശേഷം ജനങ്ങൾക്ക് പുറത്തിറങ്ങാൻ സമയം ലഭിക്കുന്നില്ലെന്നും ഇത് വ്യാപാരത്തെ വല്ലാതെ ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ പച്ചക്കറികളും പഴ വർഗങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. കൊറോണ കാരണം കഴിഞ്ഞ വർഷം കൃഷിയിറക്കൽ കുറവായിരുന്നു. കൃഷിജോലിക്ക് തൊഴിലാളികളെ കിട്ടുന്നില്ല. അതിനാൽ പല രാജ്യങ്ങളിലെയും നിരവധി ഉൽപന്നങ്ങൾ മാർക്കറ്റിൽ കിട്ടാനില്ല.
പഴം-പച്ചക്കറി വിപണിയിൽ സുലഭമായിരുന്ന ഫിലിപ്പീൻസിെൻറ വാഴപ്പഴത്തിന് വൻ ഡിമാൻഡാണ് അന്താരാഷ്ട്ര മാർക്കറ്റിൽ. ഉൽപാദനം കുറവായതിനാൽ ഇവ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇറ്റലിയുടെ ആപ്പിൾ, കിവി തുടങ്ങിയ ഉൽപന്നങ്ങൾക്കും വൻ ഡിമാൻഡാണ്. ഇന്ത്യൻ ഉൽപന്നങ്ങളുടെയും ഉൽപാദനം കുറവാണ്. ഇന്ത്യൻ മാങ്ങ, മുന്തിരി എന്നിവ വേണ്ടത്രയില്ല. വിവിധ രാജ്യങ്ങളിെല ഗതാഗത ചെലവും ഒമാനിലേക്ക് എത്തിക്കാനുള്ള കണ്ടെയ്നർ നിരക്കുകളും ഉയർന്നതിനാൽ വിദേശത്തുനിന്ന് എത്തിക്കുന്ന പഴം- പച്ചക്കറികളുടെ വില കൂടുതലാണ്. റമദാൻ കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് തണ്ണിമത്തനാണ്. ഇറക്കുമതി ഇല്ലാത്തതിനാൽ തണ്ണിമത്തെൻറ വില കൂടുതലാണ്. ഒമാൻ പച്ചക്കറിയുടെ സീസൺ ഇൗ മാസത്തോടെ അവസാനിക്കും. അതോടെ പച്ചക്കറി ഇനങ്ങളുടെ വില വർധിക്കുമെന്നും അബ്ദുൽ വാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.