വ്യക്തികൾ പ്രത്യേകം മുറികളെടുക്കണം; ഒമാനിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാൻ വിസയില്ലാതെ 10 ദിവസം പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ടൂറിസം മന്ത്രാലയം സഞ്ചാരികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് ഒമാനിലെത്തിയതിന് ശേഷമുള്ള ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം മറ്റു യാത്രക്കാരെ പോലെ ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്ന പി.സി.ആർ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, ഇവർക്ക് ഒമാനിലെ താമസക്കാലത്ത് കോവിഡ് ചികിത്സക്കുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. വിമാനത്താവളത്തിൽ നടത്തുന്ന പി.സി.ആർ പരിശോധനക്ക് സഞ്ചാരികൾ രജിസ്റ്റർ ചെയ്യണം. emushrif.om.covid19 പേജിലാണ് പരിശോധനക്ക് രജിസ്റ്റർ ചെയ്യേണ്ടത്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിെൻറ തറാസുദ് പ്ലസ് ആപ് ഡൗൺലോഡ് ചെയ്യുകയും വേണം. േഹാട്ടലുകളിലോ റിസോർട്ടുകളിലോ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തതിെൻറയും മടക്കയാത്ര ടിക്കറ്റിെൻറയും രേഖകൾ കൈവശംവെക്കണം. വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നടത്തിയതിെൻറ റിസൽട്ട് വരുന്നതു വരെ മുറിയിൽ െഎസൊലേഷനിൽ കഴിയണം. പോസിറ്റിവ് ആകുന്ന പക്ഷം െഎസൊലേഷൻ നിബന്ധനകൾ പൂർണമായി പാലിക്കണം. കരമാർഗം വരുന്നവർ അതിർത്തിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് റിസൽട്ട് കൈവശം വെക്കണം. ഒമാൻ അതിർത്തി പോസ്റ്റുകളിൽ പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമില്ലാത്തതുകൊണ്ടാണിത്.
ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന വിനോദ സഞ്ചാരികൾ പ്രത്യേകം മുറികൾ എടുത്തിരിക്കണം. വ്യക്തികൾ ഒറ്റക്കും ഒരു കുടുംബത്തിന് ഒരു മുറി എന്ന രീതിയിലുമാണ് എടുക്കേണ്ടത്. വിനോദ സഞ്ചാര കമ്പനികൾ മുഖാന്തരമല്ലാതെ പുറത്തേക്ക് ടൂറിസം പ്രവർത്തനങ്ങൾക്ക് േപാവരുത്. അതോടൊപ്പം എല്ലാ കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾ ശുദ്ധീകരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. വിനോദ സഞ്ചാര കമ്പനികൾ ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് നിയന്ത്രണ വിഭാഗവുമായി ബന്ധം സ്ഥാപിക്കണം. വിനോദസഞ്ചാരികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അധികൃതരെ അറിയിക്കുകയും ആവശ്യമെങ്കിൽ മെഡിക്കൽ സഹായം നൽകുകയും ചെയ്യണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുേചരാൻ പാടില്ലെന്ന നിയമത്തിലും ടൂറിസ്റ്റുകൾക്ക് ഇളവുണ്ട്. േകാവിഡ് ആരോഗ്യ മാനദന്ധങ്ങൾ പാലിച്ച് ഒരു കുടുംബത്തിലെ കൂടുതൽ േപർക്ക് ഒരുമിച്ചുകൂടാവുന്നതാണ്.
ഒമാൻ സർക്കാറിെൻറ പുതിയ വിസ ആനുകൂല്യങ്ങളും ഇളവുകളും വിനോസഞ്ചാര മേഖലക്ക് പുത്തൻ ഉണർവുണ്ടാക്കാൻ സഹായകമാവുമെന്ന് വിശ്വസിക്കുന്നു. ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത് ഹോട്ടൽ മേഖലക്ക് ഏറെ സഹായകമാവും. വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ പേർ എത്തുന്നത് വ്യാപാര മേഖലയടക്കം എല്ലാ മേഖലക്കും അനുഗ്രഹമാവും. വിനോദ സഞ്ചാരികളെ ഏറെ ആശ്രയിക്കുന്ന മത്ര സൂഖ് അടക്കമുള്ള മേഖലയിലെ വ്യാപാരികൾക്കും പുതിയ തീരുമാനം അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.