കോവിഡ്: പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ
text_fieldsമസ്കത്ത്: ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം കുറഞ്ഞു. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തരാണുള്ളത്. 275 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, മൊത്തം രോഗികളുടെ എണ്ണം 1,22,356 ആയി. 308 പേർ കൂടി രോഗമുക്തരായി. 1,13,577 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 92.8 ശതമാനമാണ് രോഗമുക്തി നിരക്ക്. ആറുപേർ കൂടി മരിച്ചു. ഇതോടെ, ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1386 ആയി. 33 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 122 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 146 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. ബോഷർ-47, മസ്കത്ത്-30, മത്ര-29, മസ്കത്ത്-28, അമിറാത്ത്-11, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 50 പേരിൽ 38 പേരും സുഹാറിലാണുള്ളത്. ദാഖിലിയ-20, തെക്കൻ ബാത്തിന-12, തെക്കൻ ശർഖിയ-11, അൽ വുസ്ത-പത്ത്, ദാഹിറ-എട്ട്, ബുറൈമി-ആറ്, ദോഫാർ-അഞ്ച്, വടക്കൻ ശർഖിയ-അഞ്ച്, മുസന്ദം-രണ്ട് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.