ഗൾഫ് പ്രതിസന്ധി: കുവൈത്തിെൻറ പരിഹാര ശ്രമങ്ങൾക്ക് പിന്തുണ –യൂസുഫ് അലവി
text_fieldsമസ്കത്ത്: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിെൻറ ശ്രമങ്ങൾക്ക് ഒമ ാെൻറ പിന്തുണയുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി. പ്രശ്ന പരിഹാരത ്തിന് കുവൈത്തിനും മറ്റു രാജ്യങ്ങൾക്കുമൊപ്പം ഒമാനും പരിശ്രമം തുടർന്നുവരുകയാണെ ന്ന് ജർമനിയിലെ ഡി.ഡബ്ല്യു ചാനലിന് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ മന്ത്രി പറഞ്ഞു. ജി.സി.സി പ്രയാണം തുടരുകയാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഗൾഫ്രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെ തടസ്സപ്പെടുത്തില്ലെന്നും യൂസുഫ് ബിൻ അലവി കൂട്ടിച്ചേർത്തു.
യമൻ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി രോഗവ്യാപനവും ഭക്ഷ്യക്ഷാമവും ആശങ്കയുളവാക്കുന്ന കാര്യമാണെന്നു പറഞ്ഞു. യമൻ പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്രതലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. യമൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ യമനിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾ തമ്മിൽ ധാരണയിൽ എത്തേണ്ടതുണ്ടെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. സ്വതന്ത്രമായ വിദേശകാര്യ നയമാണ് ഒമാൻ പിന്തുടർന്നുവരുന്നത്. ഒരേസമയം ഭദ്രതയും വികസനവും കൈവരിക്കുന്നതിനുള്ള സമാധാനപൂർണമായ ശ്രമങ്ങളിൽ അധിഷ്ഠിതമാണ് രാജ്യത്തിെൻറ വിദേശകാര്യ നയം. സഹോദര-സുഹൃദ് രാഷ്ട്രങ്ങളോട് സ്ഥിരതയുള്ള രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിക്കുന്നത്.
ഒമാൻ അന്ധമായി ആരുടെയും പക്ഷം പിടിക്കില്ല. നീതിയുടെ പക്ഷത്ത് മാത്രമാണ് നിലയുറപ്പിക്കുക. ഒമാനും ഇറാനും തമ്മിലുള്ള ബന്ധനം തുടരുമെന്ന് പറഞ്ഞ യൂസുഫ് ബിൻ അലവി സമാധാനവും ഭദ്രതയും വികസനവുമാണ് പശ്ചിമേഷ്യയുടെ ആവശ്യമെന്നും പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്ന പരിഹാരം സംബന്ധിച്ച ചർച്ചകളിൽ ഒമാൻ മധ്യസ്ഥനല്ല. ഇരുരാഷ്ട്രങ്ങളെയും ഒന്നിച്ചിരുത്തി പശ്ചിമേഷ്യയിൽ സമാധാനത്തിെൻറ പൊൻപുലരി യാഥാർഥ്യമാക്കുകയാണ് ഒമാെൻറ ലക്ഷ്യം. ഇതിന് വേണ്ട സഹായങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നത്. ഇൗ ദിശയിൽ ഇതുവരെ വിവിധ കക്ഷികളുടെ പങ്കാളിത്തത്തോടെ നടന്ന ചർച്ചകളിൽ പശ്ചിമേഷ്യയിലെ സമാധാനത്തിെൻറയും ഭദ്രതയുടെയും ചില അടിസ്ഥാന വിഷയങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറിെൻറ ശ്രമങ്ങളും ഇൗ ദിശയിൽ വലിയ ചുവടുവെപ്പിന് സഹായകരമായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാനം മേഖലയുടെ തന്നെ സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.