ഗള്‍ഫ് കപ്പ് ട്വന്റി20: ഒമാൻ ടീം യു.എ.ഇയിൽ
text_fieldsമസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി 20 കിരീടം നിലനിർത്താൻ ഒമാൻ ടീം യു.എ.ഇയിലെത്തി. വെള്ളിയാഴ്ച മുതല്‍ 21വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഒമാന്‍, യു എ ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ ആറ് ടീമുകളാണ് മാറ്റുരക്കുന്നത്. ശനിയാഴ്ച് ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഖത്തർ (ഡിസംബര്‍ 15), കുവൈത്ത് (17), ബഹ്റൈന്‍ (ഡിസംബര്‍ 18), സൗദി (ഡിസംബര്‍ 19) എന്നിവക്കെതിരെണ് മറ്റു മത്സരങ്ങള്‍. ഡിസംബര്‍ 21ന് ഫൈനല്‍ നടക്കും. ആദ്യ ഘട്ട മത്സരങ്ങള്‍ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലാണ് നടക്കുക. ദുബൈ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ആകും ഫൈനല്‍.
കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഗള്‍ഫ് കപ്പില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ഒമാന്‍ കിരീടത്തില്‍ മുത്തമിട്ടത്. ഗള്‍ഫ് കപ്പ് ട്വന്റി 20 മേഖലയിലെ ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും കായികരംഗത്ത് വളരാനുണുള്ള മികച്ച വേദിയാണ്. പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീം വീണ്ടും കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.