ഡേറ്റാ സ്റ്റോറേജില്‍ പുതുവഴികള്‍ തുറക്കാൻ ഗള്‍ഫ് ഡോക്സും സെറനിറ്റിയും
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ഡാറ്റാ സ്റ്റോറേജ് സേവന ദാതാവായ ഗള്‍ഫ്ഡോക്സ്, ബ്ലോക്ക്ചെയിന്‍ അടിസ്ഥാനത്തിലുള്ള സുരക്ഷിത ഡിജിറ്റല്‍ സ്റ്റോറേജിനും ബയോമെട്രിക് ആക്സസ് സാങ്കേതിക വിദ്യക്കുമായി പ്രശസ്തമായ സെറനിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഒമാനില്‍ ആദ്യമായുള്ള ഇത്തരമൊരു സഹകരണം ഭാവി ഡാറ്റാ സുരക്ഷക്കുള്ള ഒരു പുതിയ ചുവടുവെപ്പാണിതെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫ്ഡോക്സ് സെറനിറ്റിയുടെ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയും ബയോമെട്രിക് ആക്സസ് സംവിധാനവും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും നവീനവുമായ ഡേറ്റാ സ്റ്റോറേജ് പരിഹാരങ്ങള്‍ നല്കാന് ഇവരുടെ പങ്കാളിത്തം വഴി സാധിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും അവരുടെ ഡാറ്റ സുരക്ഷിതമായി സംഭരിക്കാനും സൂക്ഷിക്കാനും ഇതിലൂടെ സഹായം ലഭിക്കും. ഒമാന്‍ വിഷൻ 2040ന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്നാണ് ഡിജിറ്റല്‍ പരിഷ്കരണവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ഈ ദൗത്യമെന്നും നവീകരണ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ രാജ്യത്തെ ലോകത്തിനുമുന്നില്‍ എത്തിക്കുന്നതില്‍ ഈ പങ്കാളിത്തം നിര്‍ണായകമായ പങ്കു വഹിക്കും.
സുരക്ഷിത ഡേറ്റാ സ്റ്റോറേജിനായി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ പുതുമ കൊണ്ടുവരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സെറനിറ്റിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റാന്‍ തീര്‍ച്ചയായും സഹായിക്കുമെന്നും ഗള്‍ഫ്ഡോക്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാരിസ് അല്‍ ബലൂഷി പറഞ്ഞു.
ഗള്ഫ്ഡോക്സുമായി ചേര്‍ന്ന് ഒമാനിലെയും ജി.സി.സിയിലെയും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഡേറ്റാ സ്റ്റോറേജ് പരിഹാരങ്ങള്‍ നല്‍കുന്നത് അഭിമാനകരമാകുമെന്നും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാറ്റ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നും സെറനിറ്റി സി.ഇ.ഒ വെങ്കറ്റ് നാഗ പറഞ്ഞു.
ഒമാനിലെ മുന്‍നിര ഡാറ്റാ സ്റ്റോറേജ് സേവന ദാതാവാ ഗള്‍ഫ്ഡോക്സ് ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വിശ്വസനീയവും സുരക്ഷിതവുമായ ഫിസിക്കല്‍, ഡിജിറ്റല്‍ ഡേറ്റാ മാനേജ്മെന്റ് പരിഹാരങ്ങള്‍ നല്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗള്‍ഫ് ഡോക്സ് കണ്ട്രി മാനേജര്‍ ശ്രീകുമാര്‍ പറഞ്ഞു.
ആഗോള സാങ്കേതികവിദ്യാ സ്ഥാപനമായ സെറനിറ്റി സുരക്ഷിത ഡാറ്റാ സ്റ്റോറേജിനായി ഏറ്റവും മികച്ച ബ്ലോക്ക്ചെയിന്‍ പരിഹാരങ്ങള്‍ നല്‍കിവരുന്നതായി സെറനിറ്റി സി.ഒ.ഒ ഫര്‍ഷ് ഫല്ലാഹ് അഭിപ്രായപ്പെട്ടു. www.gulfdox.com, ww.s.technology എന്നീ വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.