ഗൾഫ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസുലൈമാൻ മദനി, നാസർ ഇബ്രാഹീം
മസ്കത്ത്: വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെൻററുകളുടെ ജി.സി.സി തല കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. സലാഹ് കാരാടൻ (സൗദി) ആണ് ചെയർമാൻ. ജനറൽ കൺവീനറായി കെ.എൻ. സുലൈമാൻ മദനിയെയും (ഖത്തർ) ഫിനാൻസ് കൺവീനറായി നാസർ ഇബ്രാഹീമിനെയും (യു.എ.ഇ) തെരഞ്ഞെടുത്തു. ഹുസൈൻ മാസ്റ്റർ (ഒമാൻ), അബൂബക്കർ സിദ്ദീഖ് മദനി (കുവൈത്ത്), അസൈനാർ അൻസാരി (യു.എ.ഇ) എന്നിവർ വൈസ് ചെയർമാന്മാരാണ്. ജോ. കൺവീനർമാരായി യൂസഫ് കൊടിഞ്ഞി (സൗദി), അബ്ദുറഹ്മാൻ തങ്ങൾ (കുവൈത്ത്), ബഷീർ അൻവാരി (ഖത്തർ), സുധീർ അബൂബക്കർ (ബഹ്റൈൻ) എന്നിവരെയും എം. അഹമ്മദ് കുട്ടി മദനി, എം.ടി. മനാഫ് എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. യോഗത്തിൽ കെ.എൻ.എം മർകസുദ്ദഅ്വ സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എൻ.എം. അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. അനസ് കടലുണ്ടി, മനാഫ് മാസ്റ്റർ, ഷമീർ വലിയവീട്ടിൽ, അസ്കർ ഒതായി, ഇബ്രാഹിം കുട്ടി സലഫി, സാബിർ ഷൗക്കത്ത്, ഷാജഹാൻ എന്നിവർ സംസാരിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി സ്വാഗതവും അസൈനാർ അൻസാരി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.