Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ്​ മാധ്യമം...

ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​: ആദ്യ പത്ത്​ ദിവസത്തെ വിജയികൾ

text_fields
bookmark_border
ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​: ആദ്യ പത്ത്​ ദിവസത്തെ വിജയികൾ
cancel

മസ്​കത്ത്​: ​െഎ.പി.എൽ ആവേശം ഒമാനിലെ വായനക്കാരിലേക്ക്​ എത്തിക്കുന്നതിനായി ഗൾഫ്​ മാധ്യമം സംഘടിപ്പിച്ചുവരുന്ന മെഗാ ക്വിസിന്​ ആവേശകരമായ പ്രതികരണം. നിരവധി പേരാണ്​ മത്സരത്തിലേക്ക്​ എൻട്രികൾ അയക്കുന്നത്​. ശരിയുത്തരങ്ങൾ അയക്കുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്​ പ്രതിദിന സമ്മാനം നൽകുന്നുണ്ട്​​. കൂടാതെ ​ഒരു മെഗാസമ്മാനവും ഒരുക്കിയിട്ടുണ്ട്​.

ഒക്​ടോബർ ഒന്നുമുതൽ ആരംഭിച്ച ക്വിസ്​ മത്സരത്തിലെ ആദ്യ പത്ത്​ ദിവസത്തെ വിജയികൾ ചുവടെ; സുഹൈൽ, സജിത സുനിൽ, അൻസാർ സാദിഖ്​, ബിജുമോൻ വർക്കി, വർഗീസ്​.ഇ.തോമസ്​, പി.വിപിൻ, അൻഷാദ്​, ആബിദ്​, മിനി റോയ്​, അൽവിത ഹിൽഡെഗാർഡ്​. ഇലക്​ട്രോണിക്​സ്​ ഉപകരണ രംഗത്തെ പ്രമുഖ സ്​ഥാപനമായ ജീപാസ്​ നൽകുന്ന സ്​റ്റെയിൻലെസ്​സ്​റ്റീൽ ഇലക്​ട്രിക്​ കെറ്റിലും വാബിൻസ്​ നൽകുന്ന ​െഎ.പി.എൽ ബ്രാൻഡഡ്​ സെറാമിക്​ കപ്പുമാണ്​ പ്രതിദിന സമ്മാനം.

ഒമാനിലെ പ്രമുഖ ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ മെഗാ ക്വിസി​െൻറ മുഖ്യ പ്രായോജകർ. മെഗാ സമ്മാനമായ സാംസങ്​ എ11 മൊബൈൽ ഫോൺ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ ആണ്​ സ്​പോൺസർ ചെയ്യുന്നത്​. നവംബർ പത്തുവരെ ഗൾഫ്​ മാധ്യമം ഇ-പേപ്പറിലൂടെയും www.madhyamam.com വെബ്​സൈറ്റിലൂടെയുമാണ്​ ക്വിസിൽ പ​െങ്കടുക്കാൻ കഴിയുക.

ഒാരോ ദിവസവും ഒാരോ ചോദ്യം വീതമാണ്​ ഉണ്ടാവുക. ദിവസവും രാത്രി 12 മണി വരെ അതത്​ ദിവസത്തെ മത്സരത്തിൽ പ​െങ്കടുക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQuizIPL
Next Story