നൂർ ഗസൽ ഫുഡ്സ് റമദാൻ ക്വിസ്: രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ‘ഗൾഫ് മാധ്യമം’ പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ ‘നൂർ ഗസൽ ഫുഡ്സു’മായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. റമദാൻ എട്ട് മുതൽ 17രെയുള്ള ദിനങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവരിൽനിന്നും ശരിയുത്തരം അയച്ചവരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.
ടെന്നി സാറ, ബാലകൃഷ്ണൻ വലിയാട്ട്, കുന്നുമ്മൽ അബ്ദുൽ നാസിർ, മിസ്ബാഅ്, ഇൽമഅ, സരിത,സജിത് കുമാർ, ജന്നത്ത് പർവീൻ, എം.സൂരജ്, തൗഫീഖ്, അർഷാദ് അഷ്റഫ് എന്നിവരാണ് വിജയികൾ. സമ്മാനങ്ങൾ ഒമാൻ ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് കൈപറ്റാം.
റമദാൻ അവസാനം വരെ ‘ഗൾഫ് മാധ്യമം’ പത്രം, വെബ്സൈറ്റ്, സോഷൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേനെ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ https://madhyamam.com/rqoman എന്ന ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം.
ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർ ഗസലിന്‍റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്‍റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്ക് മുമ്പ് അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.