ഗൾഫ് മാധ്യമം െഎ.പി.എൽ ക്വിസ് മെഗാ സമ്മാനം നൽകി
text_fieldsമസ്കത്ത്: െഎ.പി.എൽ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച െഎ.പി.എൽ ക്വിസിെൻറ മെഗാ സമ്മാനം നൽകി. കണ്ണൂർ സ്വദേശി നൗഫൽ പത്താലയാണ് സമ്മാനാർഹനായത്. അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി. അവിനാശ് കുമാർ സമ്മാനമായ സാംസങ് എ 11 മൊബൈൽ ഫോൺ കൈമാറി.
അൽ ജദീദ് എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൻറ് മാനേജർ എ.കെ. സുഭാഷ്, ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ, സർക്കുലേഷൻ ഇൻ ചാർജ് യാസർ അറാഫത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഒക്ടോബർ ഒന്ന് മുതൽ നവംബർ പത്ത് വരെ നടന്ന ക്വിസ് മത്സരം ആവേശകരമായ പ്രതികരണമാണ് ഉണ്ടാക്കിയത്.
ഒാരോ ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് തെരഞ്ഞെടുത്തവർക്ക് ഇലക്ട്രോണിക്സ് ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസിെൻറ സ്റ്റെയിൻലെസ് സ്റ്റീൽ ഇലക്ട്രിക് കെറ്റിലും വാബിൻസ് നൽകുന്ന െഎ.പി.എൽ ബ്രാൻഡഡ് സെറാമിക് കപ്പും സമ്മാനമായി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.