രാജ്യത്ത് 10,000 ആളുകൾക്കുള്ളത് 43.9 നഴ്സുമാർ
text_fieldsമസ്കത്ത്: ആരോഗ്യ മേഖലയിലെ എല്ലാ നഴ്സുമാരുടെയും പ്രയത്നങ്ങൾക്ക് ആദരമർപ്പിച്ച് ഒമാൻ മറ്റ് ജി.സി.സി രാജ്യങ്ങൾക്കൊപ്പം നഴ്സിങ് ദിനം ആചരിച്ചു. എല്ലാ വർഷവും മാർച്ച് 13നാണ് ഗൾഫ് നഴ്സിങ് ദിനം ആചരിക്കുന്നത്. രാജ്യത്തെ 10,000 ആളുകൾക്ക് 43.9 നഴ്സുമാരാണുള്ളതെന്നാണ് കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യം നിലനിർത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികൾക്കും സമൂഹങ്ങൾക്കും പരിചരണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൊഴിൽ മേഖലയാണ് നഴ്സിങ്.
രോഗികളുടെ ജീവൻ രക്ഷിക്കാൻ വളരെയധികം വിശ്വസ്തതയും ക്ഷമയും ആവശ്യമാണെന്ന് നഴ്സ് സലേം അൽ റബാനി പറഞ്ഞു. കോവിഡ് കാലത്ത് കൂടുതൽ സമയം ജോലിയെടുത്തായിരുന്നു രോഗികളായ പലരെയും ജീവതത്തിലേക്ക് കൊണ്ടുവന്നത്.
ഉദ്യോഗസ്ഥരുടെയും മാനേജർമാരുടെയും സഹായവും സാമൂഹിക പിന്തുണയും കഴിവുകൾ വർധിപ്പിക്കുന്നതിലും ജോലിഭാരത്തിന്റെ പ്രതികൂല ഫലങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങളെ പ്രാപ്തരാക്കി. മഹാമാരികാലത്ത് തങ്ങൾ സഹിച്ച ഭാരത്തിന്റെ വ്യാപ്തിയെക്കുറിച്ച് സമൂഹത്തിൽ ധാരണ വളർന്നുവെന്നാണ് കരുതുന്നതെന്ന് അൽ റബാനി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.