ഗൾഫ് ട്വന്റി20: വിജയം ആവർത്തിക്കാൻ ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന പ്രഥമ ഗൾഫ് ട്വന്റി20 ഇന്റർനാഷനൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ രണ്ടാം വിജയം തേടി ഒമാൻ ഇന്നിറങ്ങും. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബഹ്റൈനാണ് എതിരാളികൾ.
ആദ്യ മത്സരത്തിൽ യു.എ.ഇയോട് പരാജയപ്പെട്ടെങ്കിലും ആതിഥേയരായ ഖത്തറിനോട് വിജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കളികളിലും മുൻനിര ബാറ്റർമാർ നിറംമങ്ങിയിരുന്നു. വാലറ്റത്തിന്റെ സഹായത്തോടെ ആക്കിബ് ഇല്യാസ്, മുഹമ്മദ് നദീം, മെഹറാൻ ഖാൻ തുടങ്ങിയവർ നടത്തിയ ഒറ്റയാൾ പ്രകടനങ്ങളാണ് കഴിഞ്ഞ രണ്ട് കളിയിലും ഒമാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മുൻനിര താരങ്ങൾ ഫോം വീണ്ടെടുക്കുകയും ഖത്തറിനെതിരായ പ്രകടനം ബൗളർമാർ തുടരുകയും ചെയ്താൽ ചൊവ്വാഴ്ചത്തെ മത്സരം തങ്ങളുടെ വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഒമാൻ. അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ബഹ്റൈന് ചൊവ്വാഴ്ച വിജയം അനിവാര്യമാണ്.
20ന് സൗദി, 22ന് കുവൈത്ത് എന്നിവർക്കെതിരെയാണ് ഇനി ഒമാന് ശേഷിക്കുന്ന കളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.