ഗൾഫ് ട്വന്റി20: ഒമാന് വിജയം
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ഗൾഫ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം മത്സരത്തിൽ ഒമാന് വിജയം. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 47 റൺസിന് സൗദിയെയാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി ഏഴ് വിക്കറ്റിന് 128 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വിജയത്തോടെ ഒമാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. മികച്ച റൺറേറ്റാണ് ഒമാന് രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ സഹായിച്ചത്. കുവൈത്തുമായുള്ള അവസാന മത്സരം ഇതോടെ ഒമാന് നിർണായകവുമായി.
മറ്റുള്ള ടീമുകളുടെയും വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒമാന്റെ കലാശക്കളിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ഓപണർമാർ നൽകിയ നല്ല തുടക്കമാണ് ഒമാന് മികച്ച സ്കോർ സമ്മാനിച്ചത്. നസീം കുശി (64), അയാൻഖാൻ (34), റഫീയുല്ല(32), കശ്യപ് പ്രജാപതി (20) എന്നിവരുടെ മികച്ച പ്രകടനമാണ് ഒമാന് ഭേദപ്പെട്ട സ്കോർ പടുത്തുയർത്താൻ സഹായിച്ചത്.
ഒമാന് വേണ്ടി അയാൻ ഖാൻ, ഫയാസ് ഭട്ട് എന്നിവർ രണ്ട് വീതവും, ബിലാൽ ഖാൻ, റഫീയുല്ല, ആഖിബ് ഇല്യാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഉമൈർ ശരീഫ് (44*), അബ്ദുൽ വഹീദ് (28), ഹസീബ് ഗഫൂർ (19) എന്നിവർ മാത്രമാണ് സൗദി നിരയിൽ തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.