Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹജ്ജ്​: ഒമാനിൽ 15...

ഹജ്ജ്​: ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടെ അവധി ലഭിക്കും

text_fields
bookmark_border
hajj 987987
cancel

മസ്കത്ത്​: ഹജ്ജ്​ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക്​ ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി ലഭിക്കും. രാജ്യത്ത്​ പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമമാണ്​ ഇക്കാര്യം മുന്നോട്ടുവെക്കുന്നത്​. എന്നാൽ, ഹജ്ജ്​ ചെയ്യാനായി ലഭിക്കുന്ന ഈ സവിശേഷ അവധി ഒരുവർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ കിട്ടുകയുള്ളൂ. മാത്രവുമല്ല, തൊഴിലാളിയുടെ സേവന കാലയളവിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ലീവിന്​ അർഹതയുണ്ടാവുക. റോയൽ ഡിക്രി നമ്പർ 53/2023 മുഖേന നടപ്പിൽവന്ന നിയമത്തിൽ തൊഴിലാളി സൗഹൃദമായ നിരവധി കാര്യങ്ങളാണ്​ അടങ്ങിയിട്ടുള്ളത്​.

അതേസമയം, ഈ വർഷത്തെ ഹജ്ജിനായി ലോകമെമ്പാടുമുള്ള 1.5 ദശലക്ഷത്തിലധികം തീർഥാടകരാണ്​ സൗദി അറേബ്യയിലെത്തിയത്​. ഒമാനിൽനിന്നുള്ള സംഘങ്ങളും പുണ്യഭൂമിയിലെത്തിയിട്ടുണ്ട്​. ഈ വർഷം സുൽത്താനേറ്റിൽനിന്ന്​ 14,000 തീർഥാടകർക്കാണ്​ ഹജ്ജിന്​ പോകാൻ അനുമതി കിട്ടിയിട്ടുള്ളത്​. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരും ആണ്​ ഉൾപ്പെടുന്നത്​. എറ്റവും കൂടുതൽ ഹജ്ജിന്​ പോകുന്നത്​ മസ്കത്ത്​ ഗവർണറേറ്റിൽനിന്നാണ്​. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്​.19.86 ശതമാനവുമായി വടക്കൻ ബത്തിനയാണ്​ തൊട്ടടുത്ത്​. കുറവ്​ തീർഥാടകരുള്ളത്​ അൽവുസ്തയിൽനിന്നാണ്​-ഒമ്പത്​ ശതമാനം.

പ്രായം, കുടുംബ അവകാശം, മഹ്‌റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്‍റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ്​ അപേക്ഷകരിൽനിന്ന്​ വിശുദ്ധ കർമത്തിനായി ആളുകളെ തെര​ഞ്ഞെടുത്തത്​. സുൽത്താനേറ്റിൽനിന്നുള്ള ഏക മലയാളി സംഘവും ദിവസങ്ങൾക്ക്​ മുമ്പ്​ വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024
News Summary - Hajj: 15 days paid leave in Oman
Next Story