ഹജ്ജ്: 23,474 അപേക്ഷകർ
text_fieldsമസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് 23,474 ആളുകർ രജിസ്റ്റർ ചെയ്തു. ഔഖാഫ് മതകാര്യ മന്ത്രാലയം നടത്തിയ ഇ-രജിസ്ട്രേഷൻ ഞായറാഴ്ചയാണ് അവസാനിച്ചത്. അപേക്ഷകരിൽ ബഹുഭൂരിഭാഗവും സ്വദേശികളാണ്. പോർട്ടറിൽ 21,474 സ്വദേശികളും 2,045 വിദേശികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദാഖിലിയ്യ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 4,008 പേർ ഇവിടെനിന്ന് രജിസ്റ്റർ ചെയ്തു. മുസന്ദം ഗവർണറേറ്റിൽ നിന്ന് 191 അപേക്ഷകരാണുള്ളത്. അപേക്ഷകരിൽ 59.8 ശതമാനം പുരഷന്മാരും 40.2 ശതമാനം സ്ത്രീകളുമാണ്.മൊത്തം 14,037 പുരുഷ അപേക്ഷകരും 9,437 സ്ത്രീകളുമാണുള്ളത്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ വർഷം ഒമാന്റെ ഹജ്ജ് ക്വാട്ട 45 ശതമാനം കുറച്ചിരുന്നു. 6,338 പേർക്ക് മാത്രമാണ് ഇൗ വർഷം ഹജ്ജിന് പോവാൻ അവസരം ലഭിക്കുക. അപേക്ഷകരിൽ 15,136 പേർക്ക് ഹജ്ജിന് പോവാൻ കഴിയില്ല. നിലവിൽ വിദേശികളുടെ ഹജ്ജ് സാധ്യത തീരെ കുറവായിരിക്കും.
ഒമാനിൽ ഹജ്ജ് ഏജൻറുമാർക്ക് ക്വാട്ട വീതിച്ച് നൽകുകയാണ് ചെയ്യുക. അപേക്ഷകരെ ഹജ്ജ് കർമത്തിന് എത്തിക്കുന്നതും താമസ സൗകര്യം അടക്കമുള്ള ഒരുക്കുന്നതിനുമുള്ള എല്ലാ ചുമതലയും ഹജ്ജ് ഏജൻറുമാർക്കായിരിക്കും. ഇതിനുള്ള സാമ്പത്തിക ചെലവും മറ്റും ഹജ്ജിന് പോവുന്നവരിൽ നിന്ന് ഈടാക്കുന്നതും ഏജൻറുമാരാണ്. ഈ വർഷം സീറ്റുകൾ കുറവായതിനാലും യാത്രാ ചെലവും മറ്റും കൂടുതലായതിനാലും ഹജ്ജ് ഏജൻറുമാർ കൂടുതൽ നിരക്കുകൾ ഈടാക്കുമെന്നാണ് കരുതുന്നത്.
നിലവിലെ അവസ്ഥയിൽ ഒമാനിൽനിന്ന് മലയാളികൾ ഹജ്ജിന് പോവാനുള്ള സാധ്യത കുറാണ്. മലയാളികൾ നയിക്കുന്ന ഹജ്ജ് ഗ്രൂപ്പുകൾ ഈവർഷവും ഉണ്ടാവാൻ സാധ്യതയില്ല. ഏജൻറുമാൻ മുൻ വർഷങ്ങളിൽതന്നെ വൻ നിരക്കാണ് യാത്രക്കാരിൽനിന്ന് ഇൗ ടാക്കിയിരുന്നത്. അതിനാൽ മലയാളികൾ പൊതുവെ ഒമാനിൽനിന്ന് ഹജ്ജിന് പോവുന്നത് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.