ഹജ്ജ്: മെഡിക്കൽ പരിശോധനയും കുത്തിവെപ്പും 16 മുതൽ
text_fieldsമസ്കത്ത്: രാജ്യത്തുനിന്ന് ഈവർഷം ഹജ്ജിന് പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും മെഡിക്കൽ പരിശോധനയും ഏപ്രിൽ 16മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ സ്വീകരിക്കാം. സൗദി അറേബ്യ നിർദേശിച്ച മെനിഞ്ചൈറ്റിസ് വാക്സിൻ, ഇൻഫ്ലുവൻസ വാക്സിൻ, കോവിഡ് വാക്സിൻ എന്നിവയാണ് നൽകുക. അണുബാധ പകരുന്നത് ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യ താൽപര്യവും പരിഗണിച്ച് ഇത് ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിൽനിന്ന് 14000 പേർക്ക് ഹജ്ജിന് പോവാൻ ക്വോട്ട അനുവദിച്ചെങ്കിലും 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് ഇത്തവണ അവസരം. ഇവര്‍ക്ക് പുറമെ 402 പേര് ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. എങ്കിലും ക്വോട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിച്ചു. ഈവർഷത്തെ ഓൺലൈൻ രജിസ്ട്രേഷന് മാർച്ച് നാലിനാണ് അവസാനിച്ചത്. ആകെ 42,406 അപേക്ഷ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.