ഹജ്ജ്: ഓൺലൈൻ രജിസ്ട്രേഷൻ 21 മുതൽ
text_fieldsമസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (മെറ) അറിയിച്ചു. ഒമാനി പൗരന്മാർക്കും താമസക്കാർക്കും മാർച്ച് നാലുവരെ https://hajj.om/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
ഈ വർഷം ഒമാനിൽനിന്ന് 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ വിദേശികൾക്ക് ഹജ്ജിന് പോവാൻ അവസരം ഒരുക്കും. എങ്കിലും ക്വാട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ഈ വർഷം എത്ര സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും അവസരം ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലെ ഇത് അറിയാൻ കഴിയൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.