ഹജ്ജ്: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
text_fieldsമസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഒമാനി പൗരൻമാർക്കും താമസക്കാർക്കും മാർച്ച് നാലുവരെ https://hajj.om/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഈ വർഷം സുൽത്താനേറ്റിൽനിന്ന് ആകെ 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ വിദേശികൾക്ക് ഹജ്ജിന് പോവാൻ അവസരം ഒരുക്കും. എങ്കിലും ക്വാട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ഈ വർഷം എത്ര സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും അവസരം ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വരുംദിവസങ്ങളിലേ ഇത് അറിയാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ വർഷം 8338 പേർക്കായിരുന്നു ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.