ഹജ്ജ് രജിസ്ട്രേഷന് ഇന്ന് അവസാനിക്കും
text_fieldsമസ്കത്ത്: അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും. ഒക്ടോബർ 23ന് ആണ് രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയത്.
നവംബർ മൂന്നുവരെ 32,441 അപേക്ഷകൾ ലഭിച്ചതായി എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 29,482 സ്വദേശികളും 2959 താമസക്കാരും ഉൾപ്പെടും. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും www.hajj.om എന്ന മന്ത്രാലയം പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് ഹജ്ജ് നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്.
ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്ന് സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.