Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ...

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ അ​വ​സാ​നി​ക്കും

text_fields
bookmark_border
hajj
cancel

മ​സ്ക​ത്ത്: അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. ഹ​ജ്ജി​ന് പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ http://hajj.om എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ഇ​തി​ന​കം 34404 ആ​ളു​ക​ൾ ര​ജി​സ്റ്റ​ർ​ ചെ​യ്ത​താ​യി ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പോ​ർ​ട്ട​ലി​ൽ കാ​ണി​ക്കു​ന്നു.

ന​വം​ബ​ർ നാ​ലി​നാ​ണ് ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​വു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് ഒ​മാ​നി ഹ​ജ്ജ് മി​ഷ​ൻ ന​ൽ​കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം 13,586 അ​പേ​ക്ഷ​ക​രെ​യാ​ണ് ഹ​ജ്ജി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 51 ശ​ത​മാ​നം സ്ത്രീ​ക​ളാ​ണ്. 6,903 സ്ത്രീ​ക​ളും 6,683 പു​രു​ഷ​ന്മാ​രു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട​ത്. ഇ​തി​ൽ 32.3 ശ​ത​മാ​നം തീ​ർ​ഥാ​ട​ക​രും 46 നും 60 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 42.4 ശ​ത​മാ​നം പേ​ർ 31നും 45 ​നും ഇ​ട​യി​ൽ പ്ര​യ​മു​ള്ള​വ​രും 20 ശ​ത​മാ​നം പേ​ർ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 14.000 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് പോ​വാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ക. ഓ​ൺ​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ടു​ത്ത വ​ർ​ഷം ഹ​ജ്ജി​ന് പോ​വാ​ൻ ക​ഴി​യു​ക. അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പ് വ​ഴി​യാ​ണ് ഹ​ജ്ജ് യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തു​ക.

മു​തി​ര്‍ന്ന​വ​ര്‍, അ​ര്‍ബു​ദ രോ​ഗി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ആ​ദ്യ​മാ​യി ഹ​ജ്ജി​ന് പോ​കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന ല​ഭി​ക്കും. ഹ​ജ്ജി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടും.

രാ​ജ്യ​ത്തെ സ്വ​കാ​ര്യ ഹ​ജ്ജ് ക​മ്പ​നി​ക​ളു​മാ​യി ഹ​ജ്ജ് സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള ക​രാ​റു​ക​ളി​ലെ​ത്തു​ന്ന​തി​ന് ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കും മ​റ്റു​വി​വ​ര​ങ്ങ​ള്‍ക്കും ഔ​ദ്യോ​ഗി​ക സ​മ​യ​ത്ത് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റാ​യ 80008008 എ​ന്ന​തി​ല്‍ വി​ളി​ക്കാം.

ക​ഴി​ഞ്ഞ വ​ർ​ഷം14,000 പേ​രു​ടെ അ​​പേ​ക്ഷ​ക​ളാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 500 വി​ദേ​ശി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. 500 വി​ദേ​ശി​ക​ളി​ൽ 250 അ​റ​ബി​ക​ളാ​യ വി​ദേ​ശി​ക​ൾ​ക്കും 250 എ​ണ്ണം അ​റ​ബി​ക​ൾ അ​ല്ലാ​ത്ത​വ​രാ​യ വി​ദേ​ശി​ക​ൾ​ക്കു​മാ​യി നീ​ക്കി​വെ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 63ൽ ​അ​ധി​കം മ​ല​യാ​ളി​ക​ൾ ഒ​മാ​നി​ൽ​നി​ന്ന് ഹ​ജ്ജി​ന് പോ​യി​രു​ന്നു. സു​ന്നി സെ​ന്റ​ർ വ​ഴി 43 മ​ല​യാ​ളി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജി​ന് പോ​യി​രു​ന്നു. ഒ​രാ​ളി​ൽ നി​ന്ന് 2,600 റി​യാ​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഈ​ടാ​ക്കി​യ​രു​ന്ന​ത്. വി​മാ​ന മാ​ർ​ഗ​മാ​ണ് ഇ​വ​ർ ഹ​ജ്ജി​ന് പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRegistrationHajj
News Summary - Hajj registration will end on sunday
Next Story