Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ...

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും

text_fields
bookmark_border
hajj
cancel

മ​സ്ക​ത്ത്: അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഈ ​മാ​സം 17ന് ​ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. അ​ടു​ത്ത​വ​ർ​ഷം ഹ​ജ്ജി​ന് പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ http://hajj.om എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ര​ജി​സ്േ​ട്ര​ഷ​ൻ ന​ട​ത്ത​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധ​മാ​യ മ​ന്ത്രി​ത​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഹ​ജ്ജ് കാ​ര്യ സാ​മ്പ​ത്തി​ക വി​ഭാ​ഗം ഉ​പ മേ​ധാ​വി അ​ഹ്മ​ദ് അ​ലി അ​ൽ കാ​ബി, തീ​ർ​ഥാ​ട​ന വി​ഭാ​ഗം ഉ​പ​മേ​ധാ​വി അ​ബ്ദു​ൽ അ​സീ​സ് മ​സ്ഊ​ദ് അ​ൽ ഖാ​ഫ്രി എ​ന്നി​വ​രാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ അ​റി​യി​പ്പ് ന​ൽ​കി​യ​ത്. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​വു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് ഒ​മാ​നി ഹ​ജ്ജ് മി​ഷ​ൻ ന​ൽ​കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം 13,586 അ​പേ​ക്ഷ​ക​രെ​യാ​ണ് ഹ​ജ്ജി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 51 ശ​ത​മാ​നം സ്ര്തീ​ക​ളാ​ണ്. 6,903 സ്ത്രീ​ക​ളും 6,683 പു​രു​ഷ​ന്മാ​രു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട​ത്. ഇ​തി​ൽ 32.3 ശ​ത​മാ​നം തീ​ർ​ഥാ​ട​ക​രും 46 നും 60 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 42.4 ശ​ത​മാ​നം പേ​ർ 31നും 45 ​നും ഇ​ട​യി​ലു​ള്ള​വ​രും 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 14,000 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് പോ​വാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ക. ഓ​ൺ​ലൈ​നാ​യി ഈ ​മാ​സം 17വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ടു​ത്ത വ​ർ​ഷം ഹ​ജ്ജി​ന് പോ​വാ​ൻ ക​ഴി​യു​ക. അ​പേ​ഷ​ക​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പ് വ​ഴി​യാ​ണ് ഹ​ജ്ജ് യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തു​ക.

ഓ​ൺ ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​മ്പോ​ൾ​ത​ന്നെ അ​പേ​ക്ഷ സ്വീ​ക​രി​ക്ക​പ്പെ​ട്ടോ നി​ര​സി​ക്ക​പ്പെ​ട്ടോ എ​ന്ന് അ​റി​യാ​ൻ ക​ഴി​യും. ഇ​ങ്ങ​നെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ​നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ക. ഒ​മാ​നി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ക​മ്പ​നി​ക​ൾ വ​ഴി​യാ​ണ് ഇ​വ​ർ​ക്ക് പോ​വാ​ൻ ക​ഴി​യു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം14,000 പേ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ 500 വി​ദേ​ശി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. 500 വി​ദേ​ശി​ക​ളി​ൽ 250 അ​റ​ബി​ക​ളാ​യ വി​ദേ​ശി​ക​ൾ​ക്കും 250 എ​ണ്ണം അ​റ​ബി​ക​ള​ല്ലാ​ത്ത​വ​രാ​യ വി​ദേ​ശി​ക​ൾ​ക്കു​മാ​യി നീ​ക്കി​വെ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 63ല​ധി​കം മ​ല​യാ​ളി​ക​ൾ ഒ​മാ​നി​ൽ​നി​ന്ന് ഹ​ജ്ജി​ന് പോ​യി​രു​ന്നു. സു​ന്നി സെ​ന്റ​ർ വ​ഴി 43 മ​ല​യാ​ളി​ക​ളും പോ​യി​രു​ന്നു. ഒ​രാ​ളി​ൽ നി​ന്ന് 2,600 റി​യാ​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഈ​ടാ​ക്കി​യ​രു​ന്ന​ത്. വി​മാ​ന മാ​ർ​ഗ​മാ​ണ് ഇ​വ​ർ ഹ​ജ്ജി​ന് പോ​യ​ത്.

ഈ​വ​ർ​ഷ​വും ഹ​ജ്ജി​ന് പോ​കു​ന്ന​വ​ർ​ക്ക് എ​ല്ലാ സേ​വ​ന​ങ്ങ​ളും ചെ​യ്യു​മെ​ന്നും ത​ങ്ങ​ളു​ടെ ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യും സു​ന്നി സെ​ന്റ​ർ ഹ​ജ്ജ് സെ​ൽ ക​ൺ​വീ​ന​ർ സാ​ജു​ദ്ദീ​ൻ ബ​ഷീ​ർ പ​റ​ഞ്ഞു. ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ൽ​കും.

ഇ​തു​വ​രെ 25 പേ​ർ ര​ജി​സ്ട്രേ​ഷ​നും മ​റ്റു​മാ​യി സ​മീ​പി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ റ​സി​ഡ​ന്റ് കാ​ർ​ഡ് കോ​പ്പി​യും പാ​സ്പോ​ർ​ട്ട് കോ​പ്പി​യും ന​ൽ​ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ദീ​ർ​ഘ​കാ​ല​മാ​യി ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് ഒ​മാ​ൻ ഹ​ജ​ജ് മി​ഷ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്.

2011ന് ​മു​മ്പ് ഒ​മാ​നി​ൽ എ​ത്തി​യ​വ​ർ​ക്കാ​യി​രു​ന്നു മു​ൻ​ഗ​ണ​ന. ഈ ​വ​ർ​ഷ​ത്തെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്നീ​ട് അ​റി​യാ​ൻ സാ​ധി​ക്കും. ഹ​ജ്ജി​നു പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ കാ​ല​യ​ള​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRegistrationHajj
News Summary - Hajj registration will start on monday
Next Story