ഹജ്ജ്: വാക്സിനുകൾ സ്വീകരിക്കണം
text_fieldsമസ്കത്ത്: ഈ വർഷത്തെ ഹജ്ജിന് അനുമതി ലഭിച്ച എല്ലാ പൗരന്മാരും താമസക്കാരും നിർദ്ദിഷ്ട പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
താഴെ പറയുന്ന വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ്-19 മോണോവാലന്റ് വാക്സിൻ: 65 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ വിട്ടുമാറാത്ത അസുഖമുള്ളവർ കോവിഡ്-19 മോണോവാലന്റ് വാക്സിൻ ബൂസ്റ്റർ ഡോസ് ആവശ്യമാണ്.
സീസണൽ ഇൻഫ്ലുവൻസ വാക്സിൻ: ആറ് മാസവും അതിൽ കൂടുതലുമുള്ള മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എല്ലാ ഹജ്ജ് തീർഥാടകർക്കും ഈ വാക്സിൻ നിർബന്ധമാണ്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ് വാക്സിൻ: രണ്ട് മാസവും അതിൽ കൂടുതലുമുള്ള എല്ലാ ഹജ്ജ് തീർഥാടകർക്കും ഈ വാക്സിൻ നിർബന്ധമാണ്.
പ്രതിരോധശേഷി ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി എല്ലാ തീർത്ഥാടകരും അവരുടെ യാത്രക്ക് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക്, തീർഥാടകർ അതത് ഗവർണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.