ഹമദ് അന്താരാഷ്ട്ര പരിഭാഷ പുരസ്കാരം മലയാളത്തിനുള്ള അംഗീകാരം –ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsമസ്കത്ത്: ആഗോള വായന സമൂഹം ഏറെ ശ്രദ്ധിക്കുന്ന ഖത്തറിലെ ഹമദ് അന്താരാഷ്ട്ര പരിഭാഷ പു രസ്കാരങ്ങളിൽ മലയാളം തിരഞ്ഞെടുക്കപ്പെട്ടത് കേരളക്കരക്കും മലയാള ഭാഷക്കും ലഭിച്ച അംഗീകാരമാണെന്ന് ഗ്രന്ഥകാരനും വിവർത്തകനും പുരസ്കാര ജേതാവുമായ ശൈഖ് മുഹമ്മദ് കാരകുന്ന്. രാജ്യാന്തര പുരസ്കാര നേട്ടത്തിനു ശേഷം ഗൾഫ് മാധ്യമം മസ്കത്ത് യൂനിറ്റ് ഏർപ്പെടുത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവർത്തനം, അറബിയിൽ നിന്ന് റഷ്യൻ ഭാഷയിലേക്കുള്ള വിവർത്തനം, റഷ്യനിൽ നിന്ന് അറബിയിലേക്കുള്ള വിവർത്തനം, അറബിയിൽ നിന്ന് പ്രാദേശിക ഭാഷകളിലേക്കുള്ള വിവർത്തനം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് ഹമദ് അവാർഡുകൾ.
പ്രാദേശിക ഭാഷാ വിഭാഗത്തിൽ വെറും മൂന്നര കോടി ജനങ്ങൾ സംസാരിക്കുന്ന മലയാളം ഉൾപ്പെടുത്തിയതിലൂടെ ഗൾഫ് രാജ്യങ്ങളുമായും വിശിഷ്യാ ഖത്തറുമായും മലയാള ദേശത്തിനുള്ള ഇഴയടുപ്പവും ഉൗഷ്മളമായ ബന്ധവുമാണ് വ്യക്തമാക്കുന്നത്. കേരളവും ഖത്തറുമായുള്ള ദീർഘകാലത്തെ ബന്ധത്തിെനാപ്പം സാംസ്കാരിക വിനിമയവും സാധ്യമാക്കുന്നതായി മലയാളത്തിലേക്ക് അറുപതോളം പുസ്തകങ്ങൾ വിവർത്തനം ചെയ്ത ഇസ് ലാമിക് പബ്ലിഷിങ് ഹൗസിന് (ഐ.പി.എച്ച്) ലഭിച്ച പുരസ്കാരലബ്ധി ചൂണ്ടിക്കാട്ടുന്നത്.
പരിശുദ്ധ ഖുർആർ അവതീർണമായ ഭാഷ എന്നതിനൊപ്പം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സംഗീതാത്മക ഭാഷയാണ് അറബി. കുറഞ്ഞ വാക്കുകളിൽതന്നെ ധാരാളം അർഥവിന്യാസങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഭാഷയെന്ന പ്രത്യേകതയും അറബിക്കുണ്ട്.
അത്തരം സവിശേഷതകളുള്ള ഭാഷയെ ലോകത്ത് പ്രചരിപ്പിക്കുകയെന്നതാണ് ഹമദ് വിവർത്തന പുരസ്കാരം പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഒപ്പം വൈജാത്യങ്ങളെയെല്ലാം അംഗീകരിച്ചുതന്നെ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും പരിഭാഷ പോലുള്ള ക്രിയാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമിക സംസ്കാരത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ശൈഖ് ഹമദ് അന്താരാഷ്ട്ര വിവർത്തന പുരസ്കാരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ശൈഖ് മുഹമ്മദ് കാരകുന്ന് 14 പുസ്തകങ്ങളാണ് അറബിയിൽനിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ‘ഇസ്ലാമിക നാഗരികത ചില ശോഭന ചിത്രങ്ങൾ’ എന്ന പുസ്തകമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മസ്കത്ത് ഗൾഫ് മാധ്യമം യൂനിറ്റിൽ നടന്ന സ്വീകരണ യോഗത്തിൽ െറസിഡൻറ് മാനേജർ ഷക്കീൽ ഹസൻ അധ്യക്ഷതവഹിച്ചു.
ജനറൽ മാനേജർ (മാർക്കറ്റിങ്) മുഹമ്മദ് റഫീഖ്, പി. ഷൗക്കത്തലി, മുഹമ്മദ് അൻസാരി, മാർക്കറ്റിങ് മാനേജർ ഷൈജു, റിപ്പോർട്ടർ നാഷിഫ് അലിമിയാൻ, സർക്കുലേഷൻ കോഓഡിനേറ്റർ യാസിർ, അക്കൗണ്ടൻറ് ഷംസു, സത്താർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.