ഹരിപ്പാട് പ്രവാസി അസോസിയേഷന്; ഒമാന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമസ്കത്ത്: ഹരിപ്പാട് പ്രവാസി അസോസിയേഷന് ഒമാന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ചംഗ ഉപദേശകസമിതി അംഗങ്ങളെയും 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയുമാണ് 2023-2024 കാലഘട്ടത്തിലേക്കായി തെരഞ്ഞെടുത്തത്. കഴിഞ്ഞ കാലങ്ങളില്‍ മസ്കത്തിലും നാട്ടിലുമായി വിവിധ കലാസാംസ്കാരിക പരിപാടികളും കാരുണ്യപ്രവര്‍ത്തനങ്ങളും ചെയ്ത് ഹരിപ്പാട് പ്രവാസി അസോസിയേഷന് സജീവമായിരുന്നു.
ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നും പ്രവാസ ജീവിതം നയിക്കുന്നവർക്ക് താങ്ങും തണലുമായിക്കൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ശ്രമിക്കുകയെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.
മെഡിക്കല്‍ ക്യാമ്പുകള്‍, കുട്ടികള്‍ക്കും സ്ത്രീകള്ക്കുമായിട്ടുള്ള പ്രത്യേക സാംസ്കാരിക സന്നദ്ധ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികൾ: ഉദയന്‍ തൃക്കുന്നപ്പുഴ, പ്രമോദ് ജി. നായര്‍, സുരേഷ് ഹരിപ്പാട്, രാജേഷ് കുമാര്‍, പത്മദാസ്, സതീഷ് (ഉപദേശക സമിതി അംഗങ്ങള്‍), കൈലാസ് നായര്‍ (പ്രസി), ബിനീഷ് സി. ബാബു (സെക്ര), വിമല്‍ (ട്രഷ), അജി ഹരിപ്പാട് (കോഓഡിനേറ്റര്‍), ശാലിനി അജിത് (വനിത കോഓഡിനേറ്റര്‍), അനുപൂജ (വനിത കോഓഡിനേറ്റര്‍), ശരണ്യ അജി (ഐ.ടി കോഓഡിനേറ്റര്‍), അജിത് വിജയന് (സ്പോര്‍ട്സ് കോഓഡിനേറ്റര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.