ഹാർമോണിയസ് കേരള: ആനന്ദരാവിലലിഞ്ഞ് മസ്കത്ത്
text_fieldsമസ്കത്ത്: സംഗീതത്തിന്റെയും ചിരിയുടെയും വിസ്മയ ചെപ്പുകൾ തുറന്ന് ഗൾഫ് മാധ്യമം മസ്കത്തിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരളയുടെ അഞ്ചാം പതിപ്പ് കലാപ്രേമികൾക്ക് പുത്തൻ അനുഭൂതിയായി. കലയും ചിരിയും ചിന്തയുമൊക്കെ പകർന്നാടിയ കലാസന്ധ്യയിൽനിന്ന് മനം നിറഞ്ഞാണ് പ്രേക്ഷകർ മടങ്ങിയത്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പാർവതി തിരുവോത്തും അനാർക്കലി മരക്കാറും അണിനിരന്ന ആഘോഷരാവ് മനസ്സിൽ എന്നും സൂക്ഷിച്ചുവെക്കാനുള്ള മറ്റൊരു കലാ സംഗീത രാവായി. പ്രിയ ഗാനങ്ങളുമായി തകർത്താടിയ കൗഷിക്കിനെയും ഇരുകൈയും നീട്ടിയാണ് കുടുംബ പ്രേക്ഷകർ സ്വീകരിച്ചത്.
ഫാസ്റ്റ് നമ്പറുകളുമായി യുഗ്മ ഗാനങ്ങളുമായി വിധു പ്രതാപും, അക്ബറും, ശ്രീജിഷും കാണികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അനുകരണ കലയിലെ സുൽത്താൻ മഹേഷ് കുഞ്ഞിമോന്റെ പ്രകടനം പൊട്ടിച്ചിരിക്ക് തിരികൊളുത്തിയപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി റംസാനും നിറഞ്ഞാടി.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ എം.എ. മുഹമ്മദ് അഷ്റഫ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറി ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ പി. നിക്സൺ ബേബി, അൽ ഹാജിസ് പെർഫ്യൂംസ് റീജനൽ ഡയറക്ടർ സാഹിൽ തസ്നീം മൊയ്തു, സുഹുൽ ഫൈഹ മാനേജിങ്ഡയറക്ടർ അബ്ദുൽ വാഹിദ് എന്നിവർ ഡോ. പി.മുഹമ്മദലി ഗൾഫാറിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ബിസിനസ് എക്സലൻസ് അവാർഡ് അവിസെൻ സ്ഥാപകനും എം.ഡിയുമായ നിസാർ എടത്തും ചാലിൽ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീർ അലി എന്നിവർക്ക് ഡോ. പി.മുഹമ്മദലി ഗൾഫാർ സമ്മാനിച്ചു. പാർവതിക്കും അനാർക്കലിക്കുമുള്ള ഗൾഫ് മാധ്യമത്തിന്റെ ഉപഹാരം ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഡയറക്ടർ സുനീത ബീവിയും നൽകി.
പരിപാടിയുടെ സഹസ്പോൺസർമാരായ ഫുഡ്ലാൻഡ്സ് റസ്റ്റാറ്റന്റ് ഓപറേഷൻ ഡയറക്ടർ സുരയ്യ സമീർ, സ്കൈ റേസ് ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം മാനേജിങ് ഡയറക്ടർ മുഹമ്മദ് റസൽ, അൽ മജീദ് പ്രിന്റിങ് പ്രസ് എക്സിക്യൂട്ടിവ് ഡയറക്ടർ താജ് ഇബ്രാഹിം, റുബൂഅ അൽ ഹറം-ടോപ് ടെൻ കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, അൽ ഹുസ്നി ആൻഡ് പാർട്ണേഴ്സ് ട്രേഡിങ് മാനേജിങ് ഡയറക്ടർ എം. മുസ്തഫ എന്നിവർ നടി പാർവതി തിരവോത്തിൽനിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
പാർവതിക്കും അനാർക്കലിക്കുമുള്ള ഉപഹാരം അൽ ഹാജിസ് പെർഫ്യൂംസ് റീജനൽ ഡയറക്ടർ സാഹിൽ തസ്നീം മൊയ്തു, ഇൻലവ് ഗാർമെന്റ്സ് റീജനൽ ഡയറക്ടർ നുസ്റീൻ മൊയ്തീൻ എന്നിവർ നൽകി. സീ പേൾ ജ്വല്ലറിയുടെ ഗ്രാൻഡ് ഓപണിങ് പ്രഖ്യാപന വിഡിയോ ലോഞ്ച് അനാർക്കലി മരക്കാർ നിർവഹിച്ചു. ഷാഹി ലക്കി ഡ്രോയിൽ വിജികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ലിങ്ക് ആൻഡ് കോ കമ്പനിയുടെ ഒമാനിലെ 200ാമത്തെ കാറിന്റെ താക്കോൽ ഉപഭോക്താവ് സുജിത് സിങ് കൊണ്ടൂരിന് ടവൽ ഓട്ടോ ഗ്രൂപ്പിലെ വെഹിക്കിൾ സെയിൽസ് ഡിവിഷൻ ജനറൽ മാനേജർ പോൾ ജെ. വലിയവീട്ടിലിന്റെ സാന്നിധ്യത്തിൽ നടി അനാർക്കലി കൈമാറി. ഗൾഫ് മാധ്യമം ജോയ് ആലുക്കാസുമായി സഹകരിച്ച് നടത്തിയ ഫ്രീഡം ക്വിസിലെ മെഗാ വിജയിയായ വിവേകിനുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
സമ്മാനമായ ലാപ്ടോപ് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ ചേർന്നാണ് നൽകിയത്. ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടി കാണാനായി ആയിരങ്ങളാണ് ഖുറം സിറ്റി ആംഫി തിയറ്ററിൽ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.