Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാ​ർ​മോ​ണി​യ​സ്​...

‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ സീ​സ​ൺ 5: വി​ളം​ബ​ര റോ​ഡ്​​ഷോ ഇ​ന്ന്

text_fields
bookmark_border
reception
cancel
camera_alt

രാ​ജ്​ ക​ലേ​ഷി​ന് മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​

അംഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്: മാ​ന​വി​ക​ത​യു​​ടെ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ അ​ഞ്ചാം പ​തി​പ്പി​ന്റെ വി​ളം​ബ​ര റോ​ഡ്​​ഷോ ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ചി​രി​യും ചി​ന്ത​യു​മു​ണ​ർ​ത്തു​ന്ന ക​ളി​ക​ളും പ​റ​ച്ചി​ലും മാ​ജി​ക്കു​മാ​യി പ്ര​മു​ഖ അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷാ​ണ് ക​ലാ​പൂ​ര​ത്തി​ന്‍റെ​ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കു​ക. പ​രി​പാ​ടി​ക്കാ​യി മ​സ്ക​ത്തി​ലെ​ത്തി​യ ക​ല്ലു​വി​ന് മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി്യം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 മു​ത​ൽ റൂ​വി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ റോ​ഡ് ഷോ. ​കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും പ​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ അ​ഞ്ചാം പ​തി​പ്പ് ന​വം​ബ​ർ എ​ട്ടി​ന് മ​സ്ക​ത്ത് ഖു​റം സി​റ്റി ആം​ഫി തി​​യ​റ്റ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മു​ൻ പ​തി​പ്പു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കെ​ട്ടി​ലും മ​ട്ടി​ലും ഏ​റെ പു​തു​മ​യോ​ടെ​യാ​ണ് ഹാ​ർ​മോ​ണി​യ​സ് കേ​ര​ള മ​സ്ക​ത്തി​ന്റെ മ​ണ്ണി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്ന​ത്.​

കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​രം കൗ​ശി​ക്, ന​ർ​ത്ത​ക​ൻ റം​സാ​ൻ മു​ഹ​മ്മ​ദ്, മി​മി​ക്രി ക​ലാ​കാ​ര​ൻ മ​ഹേ​ഷ് കു​ഞ്ഞി​മോ​ൻ എ​ന്നി​വ​രാ​ണ് ക​ളി​യും ചി​രി​യും ചി​ന്ത​യും പ​ക​ർ​ന്ന് മ​സ്ക​ത്തി​നോ​ട് കൂ​ട്ടു​കൂ​ടാ​നെ​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി മി​ഥു​ൻ ര​മേ​ശും കൂ​ടെ​യു​ണ്ടാ​കും.

ഗ​ൾ​ഫ് മാ​ധ്യ​മം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ നി​റ​വി​ലാ​ണ് ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ഇ​ത്ത​വ​ണ കൊ​ണ്ടാ​ടു​ന്ന​ത്. ര​ജ​ത​ജൂ​ബി​ലി​യു​ടെ ഒ​മാ​ൻ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടി​യാ​ണ് ഹാ​ർ​മോ​ണി​യ​സ് ​​കേ​ര​ള​യി​ലൂ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ത്ത് റി​യാ​ൽ(​ഡ​യ​മ​ണ്ട്), അ​ഞ്ച് റി​യാ​ൽ (പ്ലാ​റ്റി​നം), മൂ​ന്ന് റി​യാ​ൽ (ഗോ​ൾ​ഡ്) എ​ന്നീ നി​ര​ക്കു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ൾ​ക്കാ​യി 9562 9600, 9604 2333 ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഷാ​ഹി ഫു​ഡ്‌​സ് ആ​ൻ​ഡ് സ്‌​പൈ​സ​സ്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, സീ​പേ​ൾ​സ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്, ജോ​യ്ആ​ലു​ക്കാ​സ് എ​ക്സ​ചേ​ഞ്ച് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamOman NewsHarmonious Kerala
News Summary - Harmonious Kerala Season 5-Roadshow on friday
Next Story