വിദ്വേഷ പ്രചാരണം: അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമനിർമാണത്തിന്
text_fieldsമസ്കത്ത്: വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാൻ അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞദിവസം നടന്ന അറബ് നീതിന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിെൻറ കരട് രൂപം തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് രാഷ്ട്രങ്ങളിലെ അഭയാർഥികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചാസമ്മേളനം ചേരൽ തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്തു. ഒാൺലൈനായി നടന്ന 36ാമത് കൗൺസിൽ യോഗത്തിൽ ഒമാനെ പ്രതിനിധാനംചെയ്ത് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യഹ്യ ബിൻ നാസർ അൽ ഖുസൈബി, അന്താരാഷ്ട്ര സഹകരണ വിഭാഗത്തിെൻറ ചുമതലയുള്ള ഇസ്സ ബിൻ സാലിം അൽ ബറാഷ്ദി എന്നിവരാണ് പെങ്കടുത്തത്.ഭീകരവാദം, കള്ളപ്പണം, ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ കുറ്റകൃത്യങ്ങൾ തുടങ്ങിയവക്കെതിരായ പോരാട്ടത്തിൽ പരസ്പരം സഹകരിക്കുന്നതുമായ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായി നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.