ഡോക്ടർ-രോഗി ഓർമപുതുക്കലിന് വേദിയായി ഹീൽമി കേരള
text_fieldsമസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഗൾഫ് മാധ്യമം ഒരുക്കിയ 'ഹീൽമി കേരള' പവിലിയനിൽ രോഗി-ഡോക്ടർ കൂടിക്കാഴ്ച ശ്രദ്ധേയമായി. പ്രശസ്ത ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ.നൗഷാദും വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ചികിത്സിച്ചു ഭേദമാക്കിയ രോഗികളുമാണ് അവിചാരിതമായി കൂടിക്കാഴ്ച നടത്തിയത്.
പത്തു വർഷങ്ങൾക്കുമുമ്പ് ചെവിയിലെ അണുബാധയെ തുടർന്ന് എറണാകുളം കലൂർ ദേശാഭിമാനി റോഡിലുള്ള ആൽഫ ഇ.എൻ.ടി ക്ലിനിക്കിൽ ഡോ. നൗഷാദിന്റെ മേൽനോട്ടത്തിൽ സർജറിയിലൂടെ ഭേദമായ മാള സ്വദേശിനിയും മൂക്കിലെ വളവ് ഭേദമായ ചെങ്ങമനാട് സ്വദേശിയുമാണ് ഡോക്ടറെ കണ്ടുമുട്ടിയത്. ഓർമപുതുക്കലിനും ഭാവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഉപദേശ നിർദേശങ്ങൾക്കും വേദികൂടിയായി ഹീൽമി കേരള.
ഹീൽമി കേരളയിൽ ആൽഫ ഹോസ്പിറ്റലിന്റെ പവിലിയനുണ്ടെന്നറിഞ്ഞ് സ്വദേശികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഓർമപുതുക്കാനെത്തിയിരുന്നുവെന്ന് ഡോ. നൗഷാദ് പറഞ്ഞു. 2018ൽ കോക്ലിയർ ഇംപ്ലാന്റിലൂടെ കേൾവി ലഭിച്ച സ്വദേശി ബാലൻ സമ്മാനങ്ങളുമായാണ് പിതാവുമൊത്ത് തന്നെ സന്ദർശിക്കാനെത്തിയത് എന്ന് ഡോ. നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.