പ്രവാസി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം പകർന്ന് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമത്തിനു കീഴിലാണ് ഇക്കാര്യം പറയുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിനുശേഷം റോയല്‍ ഡിക്രിയുടെ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഒമാനിൽ നിലവിൽ 1,784,736 പ്രവാസികളാണുള്ളത്. 44,236 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,06,925 പേര് സ്വകാര്യ മേഖലയിലും ജോലിയെടുക്കുന്നവരാണ്. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറന്‍സ് നിയമം.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതുവഴി പരിചരണം ലഭ്യമാകും. പരിക്കുകളും രോഗാവസ്ഥയും അടിസ്ഥാനമാക്കിയാകും ആരോഗ്യപരിരക്ഷ ലഭിക്കുക. ഇതിന് വിവിധ വിഭാഗങ്ങളും തരംതിരിച്ചിട്ടുണ്ട്. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിൽ സർക്കാർ ജീവനക്കാരായ പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ചികിത്സ ലഭ്യമാണ്.
ഒമാനിലുള്ള സ്വകാര്യ മേഖലയിൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നില്ല. എന്നാൽ, പുതിയ ഉത്തരവ് വരുന്നതോടെ ഇവർക്കുകൂടി ആരോഗ്യപരിരക്ഷ ലഭിക്കും. സുൽത്താന്റെ പുതിയ ഉത്തരവിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസിസമൂഹം നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.