ബദർ അൽസമ തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ബദർ അൽ സമാ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ ‘ഒാസ്റ്റിയോപൊറോസിസ് ഇവാല്വ േഷൻ ആൻഡ് മാനേജ്മെൻറ്’ എന്ന വിഷയത്തിൽ തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി (സി.എം.ഇ) സംഘടിപ്പിച്ചു. ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 150ലേറെ ഡോക്ടർമാർ പെങ്കടുത്തു.
ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡിെൻറ അക്രഡിറ്റേഷനോടെയാണ് പരിപാടി നടന്നത്. ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിവ് പകർന്നുനൽകുകയെന്നത് തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
കാത്സ്യത്തിെൻറ അഭാവത്തെ തുടർന്ന് എല്ലിന് ബലക്ഷയമുണ്ടാകുന്ന ഒാസ്റ്റിയോപൊറോസിസ് രോഗാവസ്ഥയുടെ നിർണയത്തെയും ചികിത്സയെയും കുറിച്ച് അൽ ഖൂദ് ആശുപത്രിയിലെ സ്പെഷലിസ്റ്റ് എൻഡോക്രിനോളജിസ്റ്റ് ഡോ. രമേഷ് ഗോമസ് (എം.ഡി, ഡി.എം) മുഖ്യപ്രഭാഷണം നടത്തി. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ രണ്ടിൽ ഒരാളും പുരുഷന്മാരിൽ അഞ്ചിൽ ഒരാളും ഇൗ രോഗാവസ്ഥയുള്ളവരാണെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ, മതിയായ അവബോധമില്ലാത്തതിെൻറ അടിസ്ഥാനത്തിൽ ഇൗ രോഗാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് നടന്ന ഇൻററാക്ടീവ് സെഷനിൽ ബദർ അൽസമ ഗ്രൂപ് സി.ഇ.ഒ ഡോ. ഷഫീഖ് മുഹമ്മദ് മോഡറേറ്ററായിരുന്നു. ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ.ടി.ടി. വിനോദ് ഡയബറ്റിക്സ് ആൻഡ് ഹൈപ്പർ ടെൻഷൻ റെക്കോഡ് ബുക് പ്രകാശനം ചെയ്തു. മേഖലയിൽ ആദ്യമായി ഡയബറ്റിക്സ് ആൻഡ് ഹൈപ്പർ ടെൻഷൻ ക്ലബും നിലവിൽ വന്നു. ഡോ. ബെന്നി പനക്കൽ, ഫറാസത്ത് ഹസൻ, ഡോ. നിതിൻ വിനോദ് എന്നിവർ ഡോ. രമേഷ് ഗോമസിന് ഉപഹാരം നൽകി. മെഡിക്കൽ ഡയറക്ടർ ഡോ. രാജൻ.കെ ചെറിയാൻ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. സോഫി മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.