മരുന്നിൽ അപകടകരമായ വസ്തു : ആരോഗ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
text_fieldsമസ്കത്ത്: അസിഡിറ്റിക്കുള്ള മരുന്നിൽ അപകടകരമായ വസ്തുവിെൻറ സാന്നിധ്യമുള്ളത ായി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ ഒമാൻ ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ നിരീക്ഷണം ശക്തമാക്കി. റാനിറ്റിഡൈൻ എന്ന വസ്തുവിെൻറ സാന്നിധ്യമാണ് മരുന്നുകളിൽ കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു. സാൻറാക്ക് എന്നാണ് ഇത് വാണിജ്യാടിസ്ഥാനത്തിൽ അറിയപ്പെടുന്നത്. അസിഡിറ്റി, വയറിലെ അൾസർ എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്.
ഒമാനിൽ വിൽക്കുന്ന ഒരു മരുന്നിലും ഇൗ വസ്തുവിെൻറ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് എല്ലാ നടപടികളും കൈെക്കാണ്ടിട്ടുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റാനിറ്റിഡൈൻ കാൻസറിന് കാരണമാകുമെന്നാണ് അമേരിക്കൻ ഫുഡ് ആഡെ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. റാനിറ്റിഡൈെൻറ കുറഞ്ഞ അളവിലുള്ള സാന്നിധ്യം കാര്യമായ അപകടം ഉണ്ടാക്കുമോയെന്നത് ഇനിയും വിലയിരുത്തേണ്ടിയിരിക്കുന്നുവെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.