ആരോഗ്യമന്ത്രാലയത്തിലെ സ്വദേശിവത്കരണം 71 ശതമാനം
text_fieldsമസ്കത്ത്: ആരോഗ്യവകുപ്പിലെ സ്വദേശിവത്കരണം 71 ശതമാനത്തിലെത്തിയതായി മന്ത്രാല യത്തിെൻറ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ അവസാനത്തെ കണക്കുപ്രകാരം 39,303 തൊഴിലാള ികളാണ് ആരോഗ്യ വകുപ്പിലുള്ളത്. ആരോഗ്യ മേഖലയിലെ ചെലവ് തുടർച്ചയായ മൂന്നാം വർഷവ ും കുറഞ്ഞതായും മന്ത്രാലയത്തിെൻറ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിൽ സുൽത്താനേറ്റ് കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ആരോഗ്യ മേഖലയിലെ പൊതുസൂചകങ്ങൾ തുടങ്ങിയവ അടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആരോഗ്യ മേഖലയിലെ പൊതുചെലവ് തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എണ്ണവിലയിലെ ചാഞ്ചാട്ടത്തിനും സാമ്പത്തിക മാറ്റത്തിനും ശേഷമാണ് ചെലവഴിക്കലിൽ കുറവ് ദൃശ്യമായിത്തുടങ്ങിയത്. ശമ്പളമടക്കം ആവർത്തിക്കുന്ന ചെലവുകളുടെ (റെക്കറിങ് എക്സ്പെൻഡിചർ) 793.2 ദശലക്ഷം റിയാലിൽനിന്ന് 674 ദശലക്ഷമായി കുറഞ്ഞു. വികസന മേഖലയിൽ 2018ൽ 25.5 ദശലക്ഷം റിയാലും ചെലവഴിച്ചു. പരിക്കുകളും വൈകല്യങ്ങളും മരണങ്ങളും സംഭവിക്കുന്നതിൽ റോഡ് അപകടങ്ങൾക്ക് സുപ്രധാനമായ പങ്കാണുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും പരിക്കുകളും മരണങ്ങളും ഉയർന്നുനിൽക്കുന്നു. റോഡപകടങ്ങളിൽ പെട്ട 466 പേർ ആശുപത്രികളിലെത്തുന്നതിനു മുേമ്പ മരിച്ചു. 79 പേർ ആശുപത്രികളിൽ ചികിത്സയിലിരിക്കെയും മരിച്ചതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 50 ആശുപത്രികളും 22 ഹെൽത്ത് പോളിക്ലിനിക്കുകളും 185 ഹെൽത്ത് സെൻററുകളുമാണ് സുൽത്താനേറ്റിൽ ഉള്ളത്. ഇൗ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലെല്ലാമായി 5,207 കിടക്കകളുമുണ്ട്. ജനനനിരക്ക് 1000 പേർക്ക് 32.2ഉം മരണനിരക്ക് 1000 പേർക്ക് 2.7 ഉം ആണ്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1000ത്തിന് 11ഉം നവജാത ശിശുക്കളുടെ മരണനിരക്ക് 1000ത്തിന് 8.5 ശതമാനവുമായി. അഞ്ചാംപനി പ്രതിരോധ നടപടികൾ ഫലം കാണുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016ൽ 133ഉം 2017ൽ 97ഉം കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞവർഷം 12 കേസുകളായി കുറഞ്ഞു. പോളിയോ, ഡിഫ്തീരിയ, നവജാത ശിശുക്കളുടെ ടെറ്റനസ് ബാധ എന്നിവ കഴിഞ്ഞ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1993നു ശേഷമാണ് ഒമാൻ പോളിയോരഹിതമായത്.
1991ന് ശേഷം ഡിഫ്തീരിയയും നവജാത ശിശുക്കളിലെ ടെറ്റനസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റു പകർച്ചവ്യാധികളും കുറഞ്ഞനിരക്കിലാണ് ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇൻപേഷ്യൻറ് വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട 10,000ത്തിൽ നാലു പേർ ഹൈപർടെൻഷൻ ബാധിതരാണ്. പ്രമേഹ ബാധിതരുടെ എണ്ണം 10,000ത്തിൽ ആറ് എന്ന നിലവാരത്തിലാണ്. ആശുപത്രികളിലെ മൊത്തം മരണത്തിെൻറ 26 ശതമാനവും ഹൃദ്രോഗം മൂലമാണ്. 10 ശതമാനം മരണങ്ങൾ അർബുദം മൂലവുമാണ്. പകർച്ചവ്യാധിയിതര രോഗങ്ങളുടെ എണ്ണത്തിൽ ക്രമമായ ഉയർച്ച ദൃശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒൗട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ 44.2 ശതമാനവും ഇൻപേഷ്യൻറ് വിഭാഗത്തിൽ 39.8 ശതമാനവുമാണ് പകർച്ചവ്യാധിയിതര രോഗങ്ങളുടെ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.