ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്ത കടകൾ പൂട്ടിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്ത 10 സ്ഥാപനങ്ങൾ പൂട്ടിച്ചു. ഹവല്ലി ഗവർണറേറ്റിലാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്. 23 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 2405 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. റസ്റ്റാറൻറുകൾ, കോഫീ ഷോപ്, ഹെയർ സലൂൺ തുടങ്ങിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. സലൂണുകൾക്ക് ഇൗ ഘട്ടത്തിൽ പ്രവർത്തിക്കാൻ അനുമതിയില്ല. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടാൽ 24727732 എന്ന വാട്സാപ് നമ്പറിലോ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.