Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം:...

ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
basheer-death-18-06-2020
cancel

സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി മാണിക്കോത്ത് ബഷീർ ( 51) ആണ്​ മരണപ്പെട്ടത്​. മുപ്പത് വർഷത്തിലധികമായി ന്യൂസലാല ഹംദാൻ മസ്ജിദിന്​ എതിർവശത്ത്​ ഫുഡ്സ്​റ്റഫ്​ കട നടത്തി വരുകയായിരുന്നു. 

വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞ് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

ഭാര്യ: സാജിദ. മക്കൾ: ബാസിത്, ബാസിന, ഹിബ നസ്റീൻ.  ഭാര്യയും മകളും സലാലയിൽ ഉണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathheart attackgulf newsmalayalam newssalalah
News Summary - heart attack; man from kozhikode died in salalah -gulf news
Next Story