'ഷബാബ് ഒമാൻ രണ്ടി'ന് അൽ ഷുവൈഖ് തുറമുഖത്ത് ഹൃദ്യമായ വരവേൽപ്പ്
text_fieldsമസ്കത്ത്: അന്തർദേശീയ യാത്രക്കായി പുറപ്പെട്ട റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ടി'ന് കുവൈത്തിലെ അൽ ഷുവൈഖ് തുറമുഖത്ത് ഹൃദ്യമായ വരവേൽപ്പ് നൽകി. കുവൈത്തിലെ ഒമാൻ അംബാസഡർ, ലെഫ്റ്റനൻറ് ജനറൽ, കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു.
സൗഹൃദത്തിെൻറ ഒാളപരപ്പിലേക്ക് ഞായറാഴ്ചയായിരുന്നു കപ്പൽ യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോകസമൂഹങ്ങൾക്ക് പരിചയപ്പെടുത്താനും ലക്ഷ്യംവെച്ചാണ് കപ്പൽ യാത്ര നടത്തുന്നത്. ആദ്യ സ്വീകരണ സ്ഥലമാണ് കുവൈത്തിലെ ഷുവൈഖ് തുറമുഖം. വെള്ളിയാഴ്ച ഇവിടെനിന്നും യാത്ര തിരിക്കും. തുടർന്ന് നിരവധി ലോകരാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന 30 യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ബാക്കിയുള്ള ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കും.
പിന്നീട് സൗദി അറേബ്യയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് യാത്ര തിരിക്കും. ഇവിടെ14,15 തീയതികളിൽ കപ്പൽ നങ്കൂരമിടും. പിന്നീട് ബഹ്റൈനിലെത്തും. ഇവിടെനിന്നും 17ന് തിരിക്കുന്ന കപ്പൽ ഖത്തറിലെ ദോഹ തുറമുഖത്താണ് എത്തിച്ചേരുക. അവിടെ 18, 19 തീയതികളിൽ തങ്ങും. പിന്നീട് ദുബൈയിലേക്ക് തിരിക്കും. കപ്പൽ നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ ദുബൈ ഹാർബറിൽ നങ്കൂരമിടും. ദുബൈ എക്സ്പോയിലും പങ്കാളികളാകും. കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: ഒരു പുതുക്കിയ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.